ആപ്പിലൂടെ ഓട്ടോ വിളിക്കാം

ഇനി ഓട്ടോ വിളിക്കാം ആപ്പിലൂടെ 





ഓട്ടോറിക്ഷ വിളിക്കാൻ സൗജന്യ മൊബൈൽ ആപ്പ് .
ഇതിനായി ' ഓട്ടോക്കാരൻ ' എന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളേജിലെ കംപ്യൂട്ടർ സയൻസ് വിദ്യാർഥികൾ വികസിപ്പിച്ചിരിക്കുന്നത് . ഓരോ യാത്രയും നിരീക്ഷണവിധേയമാക്കും . അതുകൊണ്ട് തന്നെ 24 മണിക്കൂറും സ്ത്രീകൾക്കും ഇതിന്റെ സേവനം  പ്രയോജനപ്പെടുത്താം . ' ഭാരതി ഇൻഫോ ലോജിക്സ് ' എന്ന - കമ്പനിയാണ് വിദ്യാർഥികളുടെയും മറ്റ് വിദഗ്ദ്ധരുടെയും സഹകരണത്തോടെ ഈ സംവിധാനം വികസിപ്പിച്ചത് . സ്റ്റാർട്ടപ്പ് പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് യുവാക്കൾ ഇത് ആരംഭിച്ചത് .  ' ' 'ഓട്ടോക്കാരൻ '  എന്ന ആപ്പ്  പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം .  സുതാര്യമായ നിരക്കും സുരക്ഷിതമായ  യാത്രയും ആപ്പിന്റെ പ്രത്യേകതകളാണ് . ആദ്യഘട്ടത്തിൽ പരീക്ഷണാർത്ഥം
 ആദ്യഘട്ടത്തിൽ പരീക്ഷണാർത്ഥം  തിരുവനന്തപുരം നഗരം , കഴക്കൂട്ടം , ആറ്റിങ്ങൽ , നെടുമങ്ങാട് , വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ അൻപതോളം ഓട്ടോകളെയാണ് ഇതിൽ  ഉൾപ്പെടുത്തിയിരിക്കുന്നത് .അടുത്ത ഘട്ടമായി ജില്ലയിലെ മറ്റ് ഭാഗത്തേക്കും ആപ്പിന്റെ സേവനം ലഭ്യമാകും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍