പുതിയ ഓഫറുമായി വോഡഫോൺ

പുതിയ ഓഫറുമായി വോഡഫോൺ



വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി സൊമാറ്റോ ഗോള്‍ഡ് വരിക്കാരാവാം.

    499 രൂപയ്ക്ക് മുകളിലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് സൊമാറ്റോ ഗോൾഡ് സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ.

499 രൂപയിൽ താഴെയുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളിൽ ഈ ഓഫർ ലഭിക്കില്ല. ആറ് മാസത്തേക്കാണ് സൊമാറ്റോ ഗോൾഡ് സബ്സ്ക്രിപ്ഷൻ ലഭിക്കുക.

എന്നാൽ 399 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ ആക്റ്റിവേറ്റ് ചെയ്യുന്നവർക്ക് ആമസോൺ പ്രൈം അംഗത്വം ലഭിക്കും. പുതിയ ഉപയോക്താക്കൾക്കാണ് ഈ ആനുകൂല്യം ഉള്ളത്. 399 രൂപ മുതൽ 2999 രൂപ വരെയുള്ള വോഡഫോൺ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകളാണുള്ളത്.

സൊമാറ്റോ ഗോൾഡ് അംഗത്വത്തിന് നിങ്ങൾ യോഗ്യരാണെങ്കിൽ നിങ്ങളുടെ ഫോണിലേക്ക് വോഡഫോൺ ഒരു ഇൻവൈറ്റ് കോഡ് അയക്കും. ശേഷം നിങ്ങൾക്ക് സോമാറ്റോ ആപ്പ് ഡൗൺലോഡ് ചെയ്യാം. അതിൽ സൊമാറ്റോ ഗോൾഡ് സബ്സ്ക്രിപ്ഷൻ ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങൾക്ക് ലഭിച്ച ഇൻവൈറ്റ് കോഡ് നൽകുക. ശേഷം നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുക. സൊമാറ്റോ ഗോൾഡ് അംഗത്വം ആക്റ്റിവേറ്റ് ആവും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍