എ.ടി.എം. കാർഡ് തട്ടിപ്പ് തടയാൻ

ബാങ്കിങ് ആപ്പുകൾ നൽകുന്നഡിസേബിൾ സൗകര്യം





  കാഷ്ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്ന ശ്രമത്തിലാണ് നമ്മൾ.

അതുകൊണ്ടു തന്നെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളുടെ ഉപയോഗം അനിവാര്യമായി വരും. കാർഡ് തട്ടിപ്പുകൾ നിരവധിയായി നടക്കുന്നുണ്ട്. അതുകൊണ്ട് കാർഡുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ

എ.ടി.എം. കാർഡ് തട്ടിപ്പ് തടയാൻ ബാങ്കിങ് ആപ്പുകൾ നൽകുന്നഡിസേബിൾ സൗകര്യമാണ് ഇത്


എടിഎം കാർഡിലെ വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇത്തരം തട്ടിപ്പുകൾ തടയാൻ എടിഎം കാർഡുകൾ ഉപയോഗത്തിന് ശേഷം പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാനുള്ള സൗകര്യം ലഭ്യമാണ്.

ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ വഴിയും നെറ്റ് ബാങ്കിംഗ് വഴിയും എടിഎം കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ നിയന്ത്രിക്കാനും താൽക്കാലികമായി നിർത്തിവയ്ക്കാനും സംവിധാനമുണ്ട്.


  • ആപ്ലിക്കേഷനുകളിൽ സർവ്വീസ് റിക്വസ്റ്റ് എന്ന ഓപ്ഷനിൽ നിന്നും എടിഎം ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മാനേജ് കാർഡ് എന്ന ഓപ്ഷനിൽ പോയാൽ നിലവിൽ ആവശ്യമില്ലാത്ത എല്ലാ ഓപ്ഷനും ഡിസേബിൾ ചെയ്യാൻ സാധിക്കും.



  • കാർഡ് സൈ്വപ്പ് ചെയ്തുള്ള പിഓഎസ് ട്രാൻസാക്ഷൻ, ഇ കൊമേഴ്സ് ട്രാൻസാക്ഷൻ, ഡൊമസ്റ്റിക് യൂസേജ്, ഇന്റർനാഷണൽ യൂസേജ് തുടങ്ങിയവയിൽ ആവശ്യമില്ലാത്ത എല്ലാ സേവനങ്ങളും താൽക്കാലികമായി നിറുത്തിവയ്ക്കാം.



  • പ്രസ്തുത സേവനങ്ങൾ പിന്നീട് ആവശ്യമെങ്കിൽ അപ്പോൾ വീണ്ടും ആപ്ലിക്കേഷൻ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യാൻ കഴിയും. ഈ രീതിയിൽ ഉപയോഗത്തിന് ശേഷം താത്കാലികമായി കാർഡിലെ സേവനങ്ങൾ നിർത്തിവെച്ചാൽ കാർഡിലെ വിവരങ്ങൾ ചോർത്തിയുള്ള തട്ടിപ്പ് തടയാനാകുമെന്ന് ബാങ്കുകൾ വ്യക്തമാക്കുന്നു.



  • എ.ടി.എം വിവരങ്ങൾ ചോർത്തി പണം തട്ടുന്നത് വ്യാപകമായതോടെയാണ് ഉപയോക്താക്കൾ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍