ഗൂഗിൾ ഇമെയിൽ ' ഇൻബോക്സ് ' സേവനം അവസാനിപ്പിക്കുന്നു

ഗൂഗിൾ ഇമെയിൽ ' ഇൻബോക്സ് ' ഏപ്രിൽ രണ്ടിനു പൂട്ടും 



' ഇൻബോക്സ് ' സേവനങ്ങൾ ഏപിൽ രണ്ടിനു അവസാനിക്കുമെന്ന് ഗൂഗിൾ ഔദ്യോഗികമായി അറിയിച്ചു . നിലവിൽ ഇൻബോക്സ് ഉപയോഗിക്കുന്നവർക്ക് ജിമെയിലിലേക്ക് മാറാമെന്നും ഗൂഗിൾ നേരത്തെ വ്യക്തമാക്കിയിരുന്നു .

 2014ലാണ് ഗൂഗിൾ മെയിൽ ആപ്ലിക്കേഷനായ  ഇൻബോക്സ് ആരംഭിക്കുന്നത്  ജിമെയിലിനൊപ്പം ഉപയോഗിക്കാവുന്ന  മൊബൈൽ ഫ്രണ്ട്ലിയായ കൂടുതൽ ഫീച്ചേഴ്സ്സുള്ള ആപ്ലിക്കേഷൻ എന്ന - നിലയിലായിരുന്നു ഇൻബോക്സിനെ  അവതരിപ്പിച്ചത് . ലക്ഷ്യമിട്ട നിലയിലേക്ക് ആപ്ലിക്കേഷൻ വളരാതിരുന്നതാണ്
ഇൻബോക്സ് നിർത്താൻ ഗൂഗിളിനെ പരിപ്പിച്ചിരിക്കുന്നതെന്നാണ് സൂചന .

ജിമെയിലിൻ്റെ   ഡെസ്ക് ടോപ്  ആപ്ലിക്കേഷനേക്കാൾ കൂടുതൽ ഫീച്ചറുകൾ ഇൻബോക്സ് ആപ്ലിക്കേഷനിൽ ഗൂഗിൾ അവതരിപ്പിച്ചിരുന്നു .ഇമെയിൽ തൽക്കാലം ഓഫാക്കി വെക്കുക , നിർമിത ബുദ്ധി ( എഐ ) യുടെ സഹായത്തിൽ സ്മാർട് റിപ്ലേ ,  നോട്ടിഫിക്കേഷനുകളിൽ പ്രധാനപ്പെട്ടത് കണ്ടെത്തുന്നത് തുടങ്ങിയ ഫീച്ചറുകൾ ഇൻബോക്സിൽ ഉണ്ടായിരുന്നു .ഇൻബോക്സിൽ ഗൂഗിൾ അവതരിപ്പിച്ച പല ഫീച്ചറുകളും പിന്നീട് ജിമെയിലിലേക്ക് കടംകൊണ്ടിരുന്നു .ഗൂഗിൾ 2018  തുടക്കത്തിൽ അവതരിപ്പിച്ച വേഗത്തിൽ  ഇമെയിൽ സന്ദേശങ്ങൾ തയ്യാറാക്കാൻ സഹായിക്കുന്ന ' സ്മാർട് കംപോസ് ' ഫീച്ചർ
ഇൻബോക്സസിലാണ് ആദ്യം അവതരിപ്പിച്ചിരുന്നത് .ജിമെയിൽ മൊബൈൽ  ഡെസ്ക്ടോപ് പതിപ്പുകളിൽ കൊണ്ടുവന്ന പല ഫീച്ചറുകളും അന്നുതന്നെ ഇൻബോക്സിലും ഗൂഗിൾ നൽകിയിരുന്നു .

ഇൻബോക്സ് നിർത്താൻ പോകുന്നുവെന്ന സൂചന നേരത്തെ തന്നെ ഗൂഗിൾ നൽകിയിട്ടുണ്ട് .നിലവിൽ ഇൻബോക്സ് ഉപയോഗിക്കുന്നവർ ജിമെയിലിലേക്കോ ഗുഗിൾ ടാസ്ക് , ഗൂഗിൾ കീപ്പ് ആപ്പ് എന്നിവയിലേക്കോ മാറണം .ഇവ ആൻഡ്രോയിഡിലും ഐഒഎസിലും ലഭിക്കും .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍