ഫ്ലിക്കറിന്റെ മാറ്റങ്ങൾ ഓർമ്മിപ്പിക്കുന്നത്‌

ഫ്ലിക്കറിന്റെ മാറ്റങ്ങൾ 



യാഹൂവിന്റെ ഉടമസ്ഥതയിൽ ഉള്ള ഫ്ലിക്കർ 2013ൽ ഒരു ടിബി വരെ സൗജന്യ ഇടം നൽകിയത്. വെറും ഇരുന്നൂറു ഫോട്ടോകൾ മാത്രം സൂക്ഷിക്കാവുന്ന ഒരു കുഞ്ഞു 'പെട്ടി' എന്നതിൽ നിന്ന് ലക്ഷക്കണക്കിന് ഫോട്ടോകൾ സൂക്ഷിക്കാവുന്ന ഒരു സേവനം എന്ന നിലയിലേക്കാണ് ഫ്ലിക്കർ ഒറ്റയടിക്ക് മാറിയത്. 

മൈക്രോസോഫ്‌റ്റൊക്കെ ഒരു ടിബിക്ക് ഏഴു ഡോളറോളം വാങ്ങുന്നു എന്നോർക്കുക. പക്ഷെ ഒന്നും സ്ഥായിയല്ലല്ലോ. ഡിജിറ്റൽ ലോകത്തും അത് തന്നെയാണ് അവസ്ഥ. 

ഇക്കഴിഞ്ഞ ഏപ്രിലിൽഫ്ലിക്കറിനെ സ്മഗ്‌മഗ് എന്ന കമ്പനി വാങ്ങിയതോടുകൂടിയാണ് കാര്യങ്ങൾ മാറാൻ തുടങ്ങിയത്. ഉപയോക്താക്കൾക്ക് എതിരെയുള്ള ചില നീക്കങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. 
സൗജന്യ ഉപയോക്താക്കൾക്ക് വെറും ആയിരം ഫോട്ടോകൾ മാത്രമേ സൂക്ഷിക്കാൻ കഴിയൂ എന്ന് ഫ്ലിക്കർ പ്രഖ്യാപിച്ചു. ഈ ലക്ഷക്കണക്കിന് ഫോട്ടോകൾ ഫ്ലിക്കറിൽ സൂക്ഷിച്ച ഉപയോക്താക്കൾ ഒന്നുകിൽ അതെല്ലാം ഡൗൺലോഡ് ചെയ്‌ത്‌ മറ്റെങ്ങോട്ടെങ്കിലും മാറ്റണം, അല്ലെങ്കിൽ പണം കൊടുക്കണം. ഇത്തരം സേവനങ്ങൾക്ക് പണം കൊടുത്ത് ശീലമില്ലാത്തവരാണ് പൊതുവെ. 

എന്നാൽ ഫ്ലിക്കർ പറയുന്നത്  മൂന്നു ശതമാനം സൗജന്യ ഉപയോക്താക്കളെ മാത്രമാണെന്നാണ് ദോഷകരമായി ബാധിക്കുക എന്നത് ആണ് കമ്പനിയുടെ വാദം.   തങ്ങളുടെ അക്കൗണ്ടിലെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം ഫെബ്രവരി അഞ്ചു വരെ ഫ്ലിക്കർ ഒരുക്കിയെങ്കിലും ഇത്തരം ഒരു നീക്കം സൗജന്യ സേവനങ്ങളുടെ ഭാവിയെക്കുറിച്ചും, അതിന്മേൽ ഉപയോക്താക്കളുടെ വിശ്വാസത്തെയും വീണ്ടും ചർച്ചാവിഷയം ആക്കിയിരിക്കുന്നു. ഡിജിറ്റൽ ആയി ആയിരക്കണക്കിന് ചിത്രങ്ങൾ സൗജന്യമായി തന്നെ സൂക്ഷിക്കാൻ നിരവധി സേവനങ്ങൾ ഇന്ന് ലഭ്യമാണ്. ബോക്‌സും, ഡ്രോപ്‌ബോക്‌സും ഗൂഗിൾ ഡ്രൈവും ഒക്കെ. ഒരു സുപ്രഭാതത്തിൽ അവരുടെ സൗജന്യം പ്ലാനിന്റെ പരിധി കുറയ്ക്കുകയും ഉപയോക്താക്കളെ പരീക്ഷിക്കാൻ തുടങ്ങുകയും ചെയ്‌താൽഉപയോക്താക്കൾ കെണിയിലാകും. 

ചിത്രങ്ങൾ ഓൺലൈൻ ആയി സൗജന്യമായും, അല്ലാതെയും ഉള്ള സേവനങ്ങളിൽ സൂക്ഷിക്കുന്നത് കൂടാതെ ലോക്കൽ ആയി ഒരു എക്സ്റ്റേണൽ ഹാഡ് ഡിസ്‌കിൽകൂടിസൂക്ഷിക്കുന്നതായിരിക്കും നല്ലത്. ഇത്തരം അനിശ്ചിതത്വത്തിൽ നിന്ന് രക്ഷനേടാൻ വേറെ വഴിയില്ല. 

ഉദാഹരണത്തിന് നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഗൂഗിൾ സേവനങ്ങളിൽ പ്രധാനിയായ ജിമെയിൽ പതിനഞ്ച് ജിബി എന്ന പരിധി കുറച്ച് പത്ത് ജിബി ആക്കി എന്ന് വയ്ക്കുക. നമ്മളുടെ ഉപയോഗം അതിനോട് അടുത്ത് കിടക്കുകയാണെങ്കിൽ മെയിൽ ബോക്സ് വൃത്തിയാക്കുക, അല്ലെങ്കിൽ മറ്റൊരു വിലാസം തുടങ്ങി ഇതിലെ മെയിലുകൾ അങ്ങോട്ട് നീക്കുക എന്നൊക്കെ ചെയ്യേണ്ട അവസ്ഥ. അതല്ലെങ്കിൽ പണം കൊടുത്ത് സേവനം വാങ്ങുക. മൊത്തത്തിൽ പ്രശ്‌നം തന്നെ. 

ഡിജിറ്റൽ ലോകത്ത് സൗജന്യ സേവനങ്ങൾ നൽകുന്നവർക്ക് രണ്ട് ഉദ്ദേശ്യങ്ങൾ ആണ് ഉള്ളത്. 
ആദ്യത്തേത് ഉപയോക്താക്കളെ മനസ്സിലാക്കി അവരുടെ സ്‌ക്രീനുകളിലേക്ക് പരസ്യങ്ങൾ എത്തിക്കുക. ആ വഴിക്ക് വരുമാനം നേടുക. രണ്ടാമത്തേത് തങ്ങളുടെ ഉൽപ്പന്നങ്ങളെ ഒഴിച്ചുകൂടാത്ത ഒന്നാക്കുക. എന്നിട്ടു ഉപയോക്താക്കളെ സൗജന്യമല്ലാത്ത പ്ലാനുകളിലേക്ക് മാറാൻ നിർബന്ധിതരാക്കുക. ഫ്ലിക്കറിന്റെ ഈ നീക്കം ഒരു ഓർമ്മപ്പെടുത്തലാണ്. ഒന്നും സൗജന്യമല്ല എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടെ ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍