ഫ്ലിക്കർ സൗജന്യ വരിക്കാർക്കു നിശ്ചയിച്ച ക്വാട്ടയിൽ നപടികൾ ആരംഭിച്ചു

സൗജന്യ വരിക്കാർക്ക് പൂട്ടിട്ടു  ഫ്ലിക്കർ 






   യാഹുവിന്റെ   ഫോട്ടോ പോസ്റ്റിങ് ആപ്പായ ഫ്ലിക്കർ സൗജന്യ വരിക്കാർക്കു നിശ്ചയിച്ച ക്വാട്ടയിൽ നപടികൾ ആരംഭിച്ചു .
ഫ്ലിക്കറിന്റെ സൗജന്യ അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക്  അപ് ലോഡ് ചെയ്യാവുന്നത് പരമാവധി 1000 ഫോട്ടോകളായിരിക്കും എന്നു കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു . പ്രീമിയം അക്കൗണ്ട് എടുത്ത് സ്പേസ് വാങ്ങി ഫോട്ടോകളുടെ എണ്ണം വർധിപ്പിക്കുകയോ ഫോട്ടോകളുടെ എണ്ണം ആയിരത്തിൽ താഴെ നിർത്തുകയോ ആണ് ഇതിനു ഒരു പരിഹാരം .

  ഉപയോക്താക്കൾ രണ്ടിലൊന്ന് തീരുമാനിക്കാനുള്ള സമയം കഴിഞ്ഞതോടെ ആയിരത്തിലധികം ഫോട്ടോകളുള്ള സൗജന്യ ഉപയോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് അധികമുള്ള ഫോട്ടോക ഡിലീറ്റ്  ചെയ്യാനാരംഭിച്ചിരിക്കുകയാണ്
ഉപയോക്താക്കൾ തീരുമാനിക്കാൻ ഉള്ള സമയം കഴിഞ്ഞതോടെ ആയിരത്തിലധികം ഫോട്ടോകളുള്ള സൗജന്യ ഉപയോക്താക്കളുടെ അക്കൗണ്ടിൽ നിന്ന് അധികമുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യാനാരംഭിച്ചിരിക്കുകയാണ്.


ഇനിയും ബാക്കപ്പ് ചെയ്യാത്ത സൗജന്യ  ഉപയോക്താക്കൾ എത്രയും വേഗം ഫ്ലിക്കറിൽ ലോഗിൻ ചെയ്ത് ഫോട്ടോകൾ സുരക്ഷിതമാക്കുക . ആയിരത്തിലധികമുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുമ്പോൾ ക്രിയേറ്റീവ് കോമൺ ലൈസൻസിൽ പൊതു ഉപയോഗത്തിനായി  ലഭ്യമാക്കിയിട്ടുള്ള ഫോട്ടോകൾ എണ്ണത്തിൽ കുട്ടില്ല എന്നും ഫ്ലിക്കർ അറിയിച്ചിട്ടുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍