ഓൺ​ലൈൻ ആധാർ അ‌പ്ഡേഷൻ

 



ഇന്ത്യൻ പൗരന്മാരുടെ ജീവിതം ആധാറു(Aadhaar) മായി കൂടുതൽ ആ​ഴത്തിൽ ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ഓരോ സേവനങ്ങൾക്കും ആധാർ അ‌ടിസ്ഥാനരേഖയായി മാറിയിരിക്കുന്നു. ആധാർ ചട്ടങ്ങളിൽ ചില ഭേദഗതികൾ വരുത്തി ആധാറിന്റെ പ്രാമാണിത്യവും ആധികാരികതയും വർധിപ്പിക്കാനുള്ള നടപടികൾ കഴിഞ്ഞ ദിവസവും കേന്ദ്ര സർക്കാർ പുറത്തിറക്കുകയും ചെയ്തു. എൻറോൾ ചെയ്ത നിങ്ങളുടെ ആധാർകാർഡ് പത്തുവർഷം പൂർത്തിയാകുമ്പോൾ പുതുക്കണം എന്ന ഭേദഗതിയാണ് കേന്ദ്രം പുതിയതായി വരുത്തിയിരിക്കുന്നത്.



ഓരോ 10 വർഷം പൂർത്തിയാകുമ്പോഴും ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ് എന്നീ രേഖകൾ നൽകി ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. സെൻട്രൽ ഐഡന്റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയിലെ (സിഐഡിആർ) വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും എന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. എന്നാൽ ഇപ്പോൾ ഈ ഭേദഗതി നിർബന്ധമായും അ‌നുസരിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെടുന്നില്ല.

ആധാർ വെബ്​സൈറ്റ് വഴി സ്വന്തമായോ തൊട്ടടുത്തുള്ള ആധാർ കേന്ദ്രങ്ങൾ വഴിയോ അക്ഷയ സെന്ററുകൾ ഉൾപ്പെടെയുള്ളവ വഴിയോ രേഖകൾ അപ്ഡേറ്റ് ചെയ്യാം. അ‌തേസമയം ബയോമെട്രിക് വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അ‌ക്ഷയ കേന്ദ്രത്തിലോ ആധാർ കേന്ദ്രത്തിലോ നേരിട്ട് പോകേണ്ടിവരും. പുതിയ ഭേദഗതി പ്രകാരം ആധാർ അ‌പ്ഡേഷന് പോകുമ്പോൾ തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്നതിനുള്ള രേഖയും നൽകേണ്ടതുണ്ട്.


എ​ല്ലാ പൗ​ര​ന്മാ​രും ആ​ധാ​റി​ലെ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന് യു.​ഐ.​ഡി.​​എ.​ഐ (യു​നീ​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ) ക​ഴി​ഞ്ഞ മാ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇതനുസരിച്ച് ​വി​വ​ര​ങ്ങ​ൾ തെ​ളി​യി​ക്കാ​നാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ രേ​ഖ​ക​ൾ പു​തു​ക്കാ​നുള്ള ക്രമീകരണങ്ങളും യു.​ഐ.​ഡി.​​എ.​ഐ ഒരുക്കി. ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്റ് കേ​ന്ദ്ര​ത്തി​നു പു​റ​മെ 'മൈ​ആ​ധാ​ർ' (myAadhar) പോ​ർ​ട്ട​ലി​ലും ആ​പ്പി​ലും ആണ് ഇ​തി​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കിയത്. ഇപ്പോഴത്തെ നിർദേശപ്രകാരം വിവരങ്ങൾ പുതുക്കാൻ ഈ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.


ആളുകൾക്ക് അ‌ൽപ്പം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ഈ നിർദേശങ്ങൾ. കാരണം അ‌ക്ഷയ- ആധാർ കേന്ദ്രങ്ങളിൽ പോയി ക്യൂ നിന്ന് വിവരങ്ങൾ പുതുക്കേണ്ടിവരുന്നത് ആളുകൾക്ക് സമയനഷ്ടവും പണ നഷ്ടവും വരുത്താൻ സാധ്യതയുണ്ട്. ഒരു വീട്ടിൽ കുറഞ്ഞത് നാലുപേർ എങ്കിലും കാണും. അ‌ക്ഷയ കേന്ദ്രങ്ങളിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിന് 50 രൂപവരെയാണ് വാങ്ങുക. ഇത് ആളുകൾക്ക് ചെറിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ക്യൂ നിന്ന് സമയം നഷ്ടപ്പെടുത്തുക, പണം മുടക്കുക എന്നിവ ഒഴിവാക്കാൻ സ്വയം ആധാർ വിവരങ്ങൾ അ‌പ്ഡേറ്റ് ചെയ്യാവുന്നതാണ്
ഇന്റർനെറ്റ് ലഭ്യതയുള്ള ​ഒരു കമ്പ്യൂട്ടറിന്റെയോ സ്മാർട്ട്ഫോണിന്റെയോ സഹായത്താൽ നിങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ പുതുക്കാൻ സാധിക്കും. അ‌തിനായുള്ള നടപടി ക്രമങ്ങൾ വളരെ ലളിതമാണ്. അ‌തിനാൽത്തന്നെ അ‌വ അ‌റിഞ്ഞുവയ്ക്കുന്നത് അ‌ക്ഷയകേന്ദ്രത്തിൽ പോയി കാത്തു നിൽക്കുന്നത് ഒഴിവാക്കാനും അ‌നാവശ്യ ചെലവ് ഒഴിവാക്കാനും നിങ്ങളെ ഏറെ സഹായിക്കും. യുഐഡിഎഐയുടെ ഔദ്യോഗിക വെബ് സൈറ്റിൽ പറയുന്നത് പ്രകാരം പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഭാഷ എന്നീ വ്യക്തിഗത വിവരങ്ങളാണ് ഓൺ‌ലൈനായി പുതുക്കാൻ കഴിയും.


• സ്റ്റെപ്പ് 1: myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ നമ്പറും ഒടിപിയും നൽകി ലോഗിൻ ചെയ്യുക.


• സ്റ്റെപ്പ് 2: ഡോക്യുമെന്റ് അ‌പ്ഡേറ്റ് എന്ന ലിങ്ക് തുറന്ന് പേര്, ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ്‍ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കിൽ മാത്രമേ അംഗീകരിക്കൂ.


• സ്റ്റെപ്പ് 3: പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുള്ള രേഖ മെനുവിൽ നിന്നു തിരഞ്ഞെടുക്കുക. തുടർന്ന് വ്യൂ ഡീറ്റെയിൽസ് ആൻഡ് അ‌പ്ലോഡ് ഡോക്യുമെന്റ് എന്നതിൽ ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാൻ പകർപ്പ് അപ്ലോഡ് ചെയ്യുക. (2 എംബി വരെയുള്ള ചിത്രമായോ പിഡിഎഫ് ആയോ രേഖ നൽകാം).


• സ്റ്റെപ്പ് 4: ഓൺലൈനായി 25 രൂപ അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. (രേഖകൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും).



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍