PM KISAN 13 -ാം ഗഡു ഡിസംബറിൽ

 



PM Kisan samman Nidhi Yojanaയുടെ അടുത്ത ഗഡു കാത്തിരിക്കുന്ന ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത! 13th installment ഈ വർഷം ഡിസംബറിൽ

ലഭിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഡൽഹിയിൽ നടന്ന പിഎം കിസാൻ സമ്മാൻ സമ്മേളനം 2022ൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതിയുടെ 12-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് വിതരണം ചെയ്തതത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. 




നിശ്ചിത സമയപരിധിക്കുള്ളിൽ e-KYC പൂർത്തീകരിക്കാത്ത കർഷകർക്ക് ആനുകൂല്യം ലഭിക്കില്ല. പിഎം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ കേന്ദ്രങ്ങളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ഇ - കെവൈസി നടപടി പൂർത്തിയാക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍