സാംസങ് ഗ്യാലക്സി എ10 പുറത്തിറക്കി

സാംസങ് ഗ്യാലക്സി എ10




ഇന്ത്യൻ വിപണിയിൽ സാംസങ് ഗ്യാലക്സി എ10 പുറത്തിറക്കി . 8 , 490 രൂപയാണ് വില .
സാംസങ് ഗ്യാലക്സി എ10 - ന് 6 . 2 ഇഞ്ച് എച്ച്ഡി  പ്ലസ് ഇൻഫിനിറ്റി വി ഡിസ്പ്ലേയാണുളളത് . എക്സിനോസ് 7884 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത് . ചുവപ്പ് , നീല , കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത് . മുന്നിൽ 5 മെഗാപിക്സൽ ക്യാമറയാണ് .

പുറകിൽ 13 മെഗാപിക്സൽ ക്യാമറയാണ് ഫോണിനുള്ളത് . 32 ജിബിയാണ് സ്റ്റോറേജ് . 512 ജിബിയുടെ മൈക്രോ എസ്ഡി സ്പോട്ടുമുണ്ട് . 3 , 4000 എംഎഎച്ച് ആണ് ബാറ്ററി .  ആമസോൺ , ഫ്ലിപ്കാർട്ട് , പേടിഎം , സാംസങ് വെബ്സൈറ്റ് എന്നിവ വഴിയും റീട്ടെയ്ൽ  സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാം .കഴിഞ്ഞ മാസം സാംസങ് എം സീരീസിലെ ഗ്യാലക്സി എം30 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.

  4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 14 , 990 രൂപയാണ് - വില . 
6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 17 , 990 രൂപയാണ് വില . ട്രിപ്പിൾ ക്യാമറയാണ് ഫോണിന്റെ സവിശേഷത .
6 .4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഡിപ്ലേയാണ് ഫോണിന്റേത് .ടോപ്പിൽ യു ഷേപ് നോച്ച് ആണുളളത് .
13 മെഗാപിക്സലാണ് പ്രൈമറി ക്യാമറ .സെൽഫിക്കായി മുന്നിൽ 16 മെഗാപിക്സലിന്റെ ക്യാമറയുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍