ഐപാഡ് എയർ , മിനി മോഡലുകളുമായി ആപ്പിൾ

ഐപാഡ് എയർ , മിനി മോഡലുകൾ



ആപ്പിൾ തങ്ങളുടെ രണ്ട് ഐപാഡ് മോഡലുകൾ പുറത്തിറക്കി .  ഐപാഡ് എയർ 3 10.5ഇഞ്ച്, ഐപാഡ് മിനി   7.9ഇഞ്ച് എന്നീ മോഡലുകളാണ് കമ്പനി  അവതരിപ്പിച്ചിരിക്കുന്നത് .
ആപ്പിൾ പുറത്തിറക്കിയ ഈ രണ്ട് ഐ പാഡ് മോഡലുകൾക്കും ശക്തി പകരുന്നത് ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും കരുത്തുറ്റ പ്രോസസറായ എ12 ബയോണിക് ചിപ്പ് ആണ്. ഐഫോൺ എക്സ്എസ് മാക്സ് തുടങ്ങിയ മോഡലുകളിൽ പ്രവർത്തിക്കുന്ന ഇതിന് മികച്ച് പ്രോസസിങ് ശേഷിയുണ്ട് .

 മികച്ച റെറ്റിന ഡിസ്പ്ലേയുള്ള ഇരു മോഡലുകൾക്കും ,  പുരോഗമിച്ച മെഷീൻ ലേണിങ് , ഓഗ്മന്റഡ്  റിയാലിറ്റി അനുഭവം , 3ഡി ഗെയ്മിങ് എന്നിവ പ്രതീക്ഷിക്കാം . 

ഐപാഡ് മിനിയുടെ തുടക്ക മോഡലിന് 34 ,900 രൂപയായിരിക്കും വില . ഐപാഡ് എയറിന്റെ തുടക്ക മോഡലിന് 44 ,900 രൂപ നൽകേണ്ടി വരും . എൽടിഇ ഉള്ള തുടക്ക മോഡലുകൾക്ക് 10,000 രൂപയിലേറെ നൽകേണ്ടി വരും ആപ്പിൾ പെൻസിൽ വേണമെങ്കിൽ 8 , 500 രൂപ . നൽകണം .സ്മാർട്ട് കീബോർഡിന് 13,900 രൂപയും നൽകണം .

10 മണിക്കൂർ വരെ ഒരു ചാർജിങിൽ  പ്രവർത്തിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത് .8എംപി പിൻ ക്യാമറയും , 7എംപി മുൻ ക്യാമറയുമാണ് ഉള്ളത് .ഐഒഎസിലെ മികച്ച വിഭവങ്ങളെല്ലാം തന്നെ പുതിയ ഐപാഡുകളിൽ ലഭ്യമാക്കിയിട്ടുണ്ട് .- ഐഒഎസ് 13 സ്വീകരിക്കാൻ സജ്ജമാണ് .
കൂടാതെ മുഴുവൻ ഐപാഡ് അനുഭവം  നൽകുന്ന 10 ലക്ഷം ആപ്പുകൾ ഇപ്പോൾ ആപ് സ്റ്റോറിൽ ലഭ്യമാണ് .അടുത്ത തലമുറ  ഐവർക്ക് ( iWork ) അടുത്തയാഴ്ച എത്തുമെന്നും ആപ്പിൾ അറിയിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍