തെരഞ്ഞെടുപ്പ് പരസ്യങ്ങൾ അനുവദിക്കില്ല

വോട്ടെടുപ്പിന് മണിക്കൂറുകൾ മുമ്പ് ഫേസ്ബുക്കിൽ തെരഞ്ഞെടുപ്പ് പരസ്യങ്ങൾ അനുവദിക്കില്ല


ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി ഫേസ് ബുക്ക് ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങൾ .
ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്ക് സമൂഹ മാധ്യമങ്ങൾക്ക് രൂപം നൽകി . ഫേസ്ബുക്ക് , ട്വിറ്റർ , വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഉണ്ടാവും . ജനപ്രാതിനിധ്യ നിയമത്തിലെ ആർട്ടിക്കിൾ ഇനി  സമൂഹ മാധ്യമങ്ങൾക്കും ബാധകമാകും .

വോട്ടെടുപ്പ് നടക്കുന്നതിന് 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം വിലക്കുന്ന വകുപ്പാണ് ഇത് .  ഇത്തരത്തിൽ ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ വഴി വോട്ടെടുപ്പിന് മുമ്പ് പരസ്യം നൽകാൻ കഴിയില്ല .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍