ഇന്ത്യയിലെ വൺപ്ലസ് സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് ഇപ്പോൾ സൗജന്യ ബാറ്ററി റീപ്ലേസ്‌മെന്റ് നേടാം

 



ഇന്ത്യയിലെ ചില പഴയ വൺപ്ലസ് മൊബൈൽ ഉപയോക്താക്കൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. റെഡ്ഡിറ്റ് ത്രെഡ് നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാവ് വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, കൂടാതെ ഇന്ത്യയിലെ വൺപ്ലസ് 6 ടി ഉപയോക്താക്കൾക്ക് സൗജന്യമായി ബാറ്ററി റീപ്ലേസ്മെന്റ് ചെയ്യ്തുകൊടുക്കുന്നു. സൗജന്യ ബാറ്ററി റീപ്ലേസ്മെന്റ് ഓഫർ നൽകുന്ന പ്രക്രിയ വളരെ ലളിതമാണ്.


വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി എന്നിവയുടെ സൗജന്യ ബാറ്ററി റീപ്ലേസ്മെൻറ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണിക്കൂലി മാത്രം നൽകിയാൽ മതിയാകും. ത്രെഡ് അനുസരിച്ച്, ഒരു ഉപയോക്താവിൻറെ വൺപ്ലസ് 5 ടിയുടെ പണിക്കൂലി വെറും 473 രൂപയാണ്. ഔദ്യോഗിക വൺപ്ലസ് സ്റ്റോറിൽ നിന്നും മാത്രമായി ഉപഭോക്താക്കൾക്ക് ഈ സൗജന്യ ബാറ്ററി റീപ്ലേസ്മെന്റ് സൗകര്യം ലഭ്യമാണ്.

വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി ഉപയോക്താക്കൾക്ക് സൗജന്യമായി ബാറ്ററി റീപ്ലേസ്മെന്റ് നൽകുന്നതിന് പിന്നിലെ കാരണം കമ്പനിക്ക് ഈ മോഡലുകൾക്കായുള്ള ധാരാളം ഉപയോഗിക്കാത്ത സ്പെയർ ബാറ്ററികൾ കൈയിൽ ഉള്ളതുകൊണ്ടാണ്. കൂടാതെ, ഈ മോഡലുകൾ വളരെ പഴയതായതിനാൽ ഇപ്പോൾ ഈ ബാറ്ററികൾക്ക് വലിയ ഡിമാൻഡ് ലഭിക്കുന്നില്ല എന്നാണ് വൺപ്ലസ് അഭിപ്രായപ്പെടുന്നത്. വൺപ്ലസ് 3, വൺപ്ലസ് 5, വൺപ്ലസ് 5 ടി, വൺപ്ലസ് 6, വൺപ്ലസ് 6 ടി എന്നിവയുൾപ്പെടെ എല്ലാ യോഗ്യതയുള്ള മോഡലുകളും ഇപ്പോൾ വളരെ പഴയതായതിനാൽ ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ കമ്പനി നിർദ്ദേശിക്കുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍