ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ

റെഡ്മി 8A 





ഷവോമിയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.
ഷവോമിയുടെ റെഡ്മി 8A എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 29 മുതൽ Redmi 8A സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു വേരിയന്റുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

specifications നോക്കാം ഇനി

6.22  ഇഞ്ചിന്റെ HD പ്ലസ് Dot notch ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.
കൂടാതെ19:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട്.
720 x 1520  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. Octa-core 2.0GHz Qualcomm® Snapdragon™ 439പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്. ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട്.
 രണ്ടു വേരിയന്റുകളാണ് ഇപ്പോൾ  വിപണിയിൽ.
2 ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണ്.
 256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 8 എ മോഡലുകളിൽ  സാധിക്കുന്നതാണ്.
 ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത്.
കൂടാതെ സംരക്ഷണത്തിന് Corning® Gorilla® Glass 5 എന്നിവയും ഇതിനു നൽകിയിരിക്കുന്നു.

AI ഫേസ് അൺലോക്കിങ് സംവിധാനവും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട്.
ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ്.
5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ 18W ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട്.
 2 ജിബിയുടെ റാംമുകൾക്ക്  6,499 രൂപയും കൂടാതെ 3GB+32GBയുടെ വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 6,999 രൂപയും ആണ് വില വരുന്നത്.
സെപ്റ്റംബർ 29നു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സെപ്റ്റംബർ 30 മുതൽ Mi ഹോംസ് വഴിയും വാങ്ങിക്കാവുന്നതാണ്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍