ആധാര്‍ നമ്പർ പാൻ കാർഡുമായി എങ്ങനെ ബന്ധിപ്പിക്കാമെന്ന് അറിയാം

ആധാര്‍ നമ്പർ പാൻ കാർഡുമായി എങ്ങനെ ബന്ധിപ്പിക്കാം






ആധാറുമായി പാന്‍ ഉടന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും. സെപ്തംബര്‍ 30 ആണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി.

Website Link : https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html?lang=eng
അസാധുവായാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പാന്‍ ഉപയോഗിക്കാനാവില്ല.
അസാധുവായ പാന്‍ ഉപയോഗശൂന്യമാകും. ആ പാന്‍ ഉപയോഗിച്ച് ഒരു തരത്തിലുമുള്ള പണമിടപാടുകള്‍ നടത്താനോ കഴിയില്ല. അതേസമയം, അസാധുവായ പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനെ കുറിച്ച് സര്‍ക്കാര്‍ ഇതുവരെ കൂടുതല്‍ വ്യക്തത ഇതുവരെ വരുത്തിയിട്ടില്ല.
സെപ്തംബര്‍ 30 നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന വിജ്ഞാപനം 2019 മാര്‍ച്ച് 31 നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് പുറത്തുവിട്ടത്. പാന്‍ ഉടമ മുമ്പ് നടത്തിയ ഇടപാടുകള്‍ സംരക്ഷിക്കുന്നതിനു വേണ്ടി ജൂലായ് അഞ്ചിലെ ബജറ്റില്‍ നിയമം പരിഷ്‌കരിച്ചിരുന്നു. എന്നാല്‍, പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമപരിധി നീട്ടുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.
ഇനി ആധാറും പാനും ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഓണ്‍ലൈനായി ചെയ്യാനുമാകും.



  • ഇതിനായി ആദായ നികുതി വകുപ്പിന്‍റെ ഇ-ഫയലിങ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍ ലിങ്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക. (www.incometaxindiaefiling.gov.in)
  • അതിനു ശേഷം പാന്‍ നമ്പര്‍ നല്‍കുക.
  • ആധാര്‍ നമ്പര്‍ നല്‍കുക
  • ആധാറില്‍ നല്‍കിയിരിക്കുന്നതു പോലെ പേര് അപ് ഡേറ്റ് ചെയ്യുക.
  • ആധാര്‍ കാര്‍ഡില്‍ ജനന വര്‍ഷം മാത്രമാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത് എങ്കില്‍ ഐ ഹാവ് ഒണ്‍ലി ഇയര്‍ ഓഫ് ബെര്‍ത്ത് ഇന്‍ ആധാര്‍ കാര്‍ഡ് എന്ന കാറ്റഗറി സെലക്ട് ചെയ്യാം.
  • അതിനു ശേഷം ഇമേജ് കോഡ് അല്ലെങ്കില്‍ ഒ.ടി.പി നല്‍കുക.
  • ലിങ്ക് ആധാര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.


ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും SMS വഴി ബന്ധിപ്പിക്കാം
567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചുകൊണ്ട്  തമ്മിൽ ബന്ധിപ്പിക്കാം.

SMS Format
  UIDPAN SPACE 12-digit 
Aadhaar SPACE 10-digit PAN







ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍