എയര്‍ടെല്‍ ബുക്ക്സ്

എയര്‍ടെല്‍ ബുക്ക്സ്






ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാക്കളായ ഭാരതി എയർടെൽ
(എയർടെൽ) സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്കായി ഇ-പുസ്തകങ്ങളുടെ ശേഖരവുമായി എയർടെൽ ബുക്ക്സ് എന്ന പുതിയൊരു ആപ്പ് അവതരിപ്പിച്ചു. ഇതോടെ ഏറെ പ്രചാരമുള്ള വിങ്ക് മ്യൂസിക്ക്, എയർടെൽ ടിവി സേവനങ്ങളുടെ പട്ടികയിലേക്ക് പുതിയൊരംഗം കൂടിയെത്തുകായണ്.

എയർടെൽ വരിക്കാർക്കും വരിക്കാരല്ലാത്തവർക്കും ഐഒഎസിലും ആൻഡ്രോയിലും ലഭ്യമാകുന്ന എയർടെൽ ബുക്ക്സിൽ ഇന്ത്യൻ-വിദേശ എഴുത്താകാരുടെ 70,000ത്തോളം ടൈറ്റിലുകൾ ലഭ്യമാണ്. രജത് ഗുപ്തയുടെ ഏറ്റവും പുതിയ മൈൻഡ് വിത്തൗട്ട് ഫിയർ ഉൾപ്പടെയുള്ള പുസ്തകങ്ങൾ ശേഖരത്തിലുണ്ട്. പ്രമുഖ പ്രസാദകരുമായി സഹകരിച്ച് പുസ്തകങ്ങളുടെ കളക്ഷൻ വർധിപ്പിക്കുമെന്ന് എയർടെൽ വ്യക്തമാക്കിയിട്ടുണ്ട്.

എയർടെൽ ബുക്ക് ഉപയോഗിക്കുന്ന വരിക്കാർക്ക് ആദ്യത്തെ 30 ദിവസം സൗജന്യമായി ആപ്പ് പരിചയപ്പെടാം. റീഡേഴ്സ് ക്ലബിലുള്ള സൗജന്യ ടൈറ്റിലുകൾ ഇവർക്ക് ലഭിക്കും. എയർടെൽ സ്മാർട്ട്ഫോൺ വരിക്കാർക്ക് പ്രത്യേക വൺ ടൈം ഓഫറായി റീഡേഴ്സ് ക്ലബിലെ അഞ്ച് പെയ്ഡ് ടൈറ്റിലുകൾ ലഭ്യമാകും. 5000ത്തോളം ഇ-പുസ്തകങ്ങളുടെ ശേഖരമാണിത്.

റീഡേഴ്സ് ക്ലബ് എന്ന പേരിൽ വരിസംഖ്യാ സേവനവും എയർടെൽ ബുക്ക്സിൽ ലഭ്യമാണ്. ആറു മാസത്തേക്ക് 129 രൂപയും 12 മാസത്തേക്ക് 199 രൂപയുമാണ് ഇതിന്റെ നിരക്ക്. ഓരോ പുസ്തകത്തിനും പ്രത്യേകം ചാർജ് നൽകി ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാനും അവസരമുണ്ട്.

ലോകോത്തര ഡിജിറ്റൽ ഉള്ളടക്ക പോർട്ട്ഫോളിയോയിലേക്കുള്ള യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് എയർടെൽ ബുക്ക്സെന്നും സംഗീതം വീഡിയോ എന്നിവയെ പോലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമാണ് ഇ-പുസ്തകങ്ങളെന്നും ഡിജിറ്റൽ ജീവിതശൈലിക്ക് വഴിയൊരുക്കിയ വലിയ സ്ക്രീൻ സ്മാർട്ട്ഫോണുകൾക്കാണ് നന്ദി പറയേണ്ടതെന്നും വിങ്ക് മ്യൂസിക്, എയർടെൽ ടിവി എന്നിവയോടൊപ്പം ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് വായിക്കാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്നും ഭാരതി എയർടെൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍