നാളുകളായി വാർത്തകളിൽ നിറഞ്ഞിരുന്ന വാട്സാപ്പ് വെബിലെ വീഡിയോ കോൾ സൗകര്യം ഒടുവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങി.
വാട്സാപ്പ് വെബ് ഉപയോക്താക്കൾക്ക് വളരെ പതിയെ ആണ് ഈ സൗകര്യം ലഭ്യമാക്കിവരുന്നതെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ പല ഉപയോക്താക്കൾക്കും ഈ സൗകര്യം ഇപ്പോൾ ഉപയോഗിക്കാൻ സാധിച്ചെന്ന് വരില്ല.വാട്സാപ്പ് വെബിലെ പുതിയ സൗകര്യത്തിന്റെ സ്ക്രീൻഷോട്ട് ചിത്രം വെരിഫൈഡ് ട്വിറ്റർ ഉപയോക്താവായ ഗിലെർമോ ടോമോയോസ് പങ്കുവെച്ചിട്ടുണ്ട്.
വെബ് ആപ്പിന് മുകളിൽ സെർച്ച് ബട്ടന് സമീപത്തായാണ് വീഡിയോ വോയ്സ് കോൾ ബട്ടനുകളും നൽകിയിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലായതിനാൽ ഈ ബട്ടനുകൾക്ക് സമീപത്തായി 'beta' എന്ന് എഴുതിയിട്ടുണ്ട്. ഈ ഫീച്ചർ അർജന്റീനയിൽ ലഭ്യമാണെന്ന് ടോമോയോസ് പറയുന്നു.
വാട്സാപ്പ് ഫാൻ വെബ്സൈറ്റായ വാബീറ്റാ ഇൻഫോയും ടോമോയോസിന്റെ ട്വീറ്റിലെ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ബീറ്റാ ഫീച്ചർ ആയതിനാൽ വളരെ കുറച്ച് പേർക്ക് മാത്രമേ ഈ ഫീച്ചർ ലഭിക്കുകയുള്ളൂ.
0 അഭിപ്രായങ്ങള്‍