നിരവതി രോഗികളാണ് സംസ്ഥാനത്ത് ഉള്ളത്, അവർക്ക് വേണ്ടി സംസ്ഥാന സർക്കാർ സമാശ്വാസം എന്നുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇതിൻറെ ആനുകൂല്യം ഏകദേശം എണ്ണായിരത്തിന് മുകളിൽ വരുന്ന രോഗികൾക്കാണ് ലഭിക്കുക.എട്ടു കോടി എഴുപത്തി ആറ് ലക്ഷത്തോളം രൂപയാണ് അവസാനമായി ഇവർക്കു വേണ്ടി പ്രഖ്യാപിച്ചിട്ടുള്ളത്. ഈയൊരു ധനസഹായം ലഭിക്കുന്നത് വഴി അവരുടെ രോഗത്തിന് ഏറ്റവും വലിയ ചികിത്സ ലഭ്യമാകുന്നു. തീവ്ര സഹായം നാലോളം വ്യത്യസ്തമായ രോഗങ്ങൾക്കാണ് ലഭിച്ച വരുന്നത്.
ഡയാലിസിസ് ചെയ്യുന്നവർ, വൃദ്ധ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുള്ളവരും, ഹീമോഫീലിയ, സിക്കിൾസെൽ അനീമിയ എന്നീ ആളുകൾക്ക് ആയിരിക്കും ഈ ഒരു പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായമായി ആനുകൂല്യം ലഭിക്കുക.
ബിപിഎൽ വിഭാഗത്തിൽ മാസത്തിലൊരിക്കലെങ്കിലും ഡയാലിസിസിന് വിധേയമാകുന്ന ആളുകൾക്ക് 1100 രൂപ വീതം മാസം ലഭ്യമാകുന്നതാണ്. ഈയൊരു പദ്ധതി അടുത്തതായി അവയവം മാറ്റൽ ശസ്ത്രക്രിയ നടത്തിയ ആളുകൾക്ക് ധനസഹായമായി പ്രതിമാസം 1000 രൂപ വീതം നൽകുന്നതായിരിക്കും.
ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം വരുന്ന ആദ്യത്തെ അഞ്ച് വർഷത്തേക്ക് ആണ് ഈയൊരു ആനുകൂല്യം ലഭിക്കുക. രോഗങ്ങൾ ഉള്ള ആളുകൾക്ക് പ്രതിമാസം 1000 രൂപ വീതം അനുകൂലം ലഭിക്കും. നാലാമത്തേത് ആയി സിക്കിൾ സെൽ അനീമിയ രോഗം ബാധിച്ച ആളുകൾക്ക് മാസം 2000 രൂപ വീതം ആനുകൂല്യം ലഭിക്കുന്നത്.
ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നമ്മുടെ സംസ്ഥാനത്ത് ഉണ്ട് എന്ന് മനസ്സിലാക്കുകയും ഈ ഒരു ആനുകൂല്യത്തിന് അർഹരായ ആളുകൾ അപേക്ഷ സമർപ്പിക്കുവാനും വേണ്ടി ശ്രദ്ധിക്കുക.
അപേക്ഷിക്കേണ്ടവിധം
അപേക്ഷാ ഫോറം, ഐ.സി.ഡി.എസ് പ്രോജെക്ട് ആഫീസുകള്‍, പഞ്ചായത്താഫീസുകള്‍, കോര്‍പ്പറേഷന്‍/ മുനിസിപ്പല്‍ ഓഫീസുകള്‍/ അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നിന്നും, സാമൂഹ്യ സുരക്ഷാ മിഷന്‍ വെബ്സൈറ്റ് / ഓഫീസില്‍ നിന്നും ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകള്‍ സഹിതംബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് നൽകേണ്ടതാണ്. ശിശുവികസന പദ്ധതി ഓഫീസര്‍ അന്വേഷണം നടത്തി ശുപാര്‍ശ സഹിതം അപേക്ഷ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നൽകേണ്ടതാണ്.
0 അഭിപ്രായങ്ങള്‍