Infinix Hot 10 Play എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്, എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ്.
6000mahന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്. വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ ഏകദേശം 6500 രൂപയ്ക്ക് അടുത്തുവരും. മറ്റു പ്രധാന സവിശേഷതകൾ നോക്കാം.ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.82 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .720x1640 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്. കൂടാതെ MediaTek Helio ജി 25 SoC പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്. ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. ഡ്യൂവൽ പിൻ ക്യാമറകളാണ്. Infinix Hot 10 Play ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സൽ + AI ലെൻസ് ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് 6000mahന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. അതുപോലെ തന്നെ ഫിംഗർ പ്രിന്റ് സെൻസറുകൾ ഈ Infinix Hot 10 Play സ്മാർട്ട് ഫോണുകൾക്ക് പിന്നിലായി നൽകിയിരിക്കുന്നു. വിലയെക്കുറിച്ചു പറയുകയാണെങ്കിൽ PHP 4,290 ആണ് വരുന്നത്. ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 6500 രൂപയ്ക്ക് അടുത്തുവരും.
0 അഭിപ്രായങ്ങള്‍