വൈഫൈ ഹോട്ട്‌സ്‌പോട്ട് പ്ലാനുകളുമായി BSNL

കുറഞ്ഞ നിരക്കില്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് പ്ലാനുകളുമായി BSNL





വൈഫൈ ഹോട്സ്പോട്ടുകൾ വിന്യസിക്കുകയാണ് ബിഎസ്എൻഎൽ. പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാവും വിധം ആകർഷകമായ പ്ലാനുകളും
വിവിധ നിരക്കുകളിലുള്ള ഡാറ്റാ ആനുകൂല്യങ്ങളും ബി.എസ്.എൻ.എൽ ഒരുക്കിയിട്ടുണ്ട്.

19 രൂപമുതൽ 69 രൂപവരെയുള്ള പുതിയ പ്ലാനുകളാണ് ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയിലുള്ള 19 രൂപയുടെ പ്ലാനിൽ രണ്ട് ദിവസത്തെ വാലിഡിറ്റിയിൽ രണ്ട് ജിബി ഡാറ്റയാണ് ലഭിക്കുക. 39 രൂപയുടെ മറ്റൊരു പ്ലാനിൽ ഏഴ് ദിവസത്തേക്ക് 7 ജിബി ഡാറ്റ ഉപയോഗിക്കാം. 69 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി ഡാറ്റ ലഭിക്കും. ബിഎസ്എൻഎലിന്റെ വൈഫൈ ഹോട്ട്സ്പോട്ട് ലഭ്യമാകുന്ന ഇടങ്ങളിലാണ് ഇത് ഉപയോഗിക്കാനാവുക.

ഈ ഹോട്ട്സ്പോട്ട് നെറ്റ് വർക്കുകളിൽ അതിവേഗ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാവുമെന്ന് ബിഎസ്എൻഎൽ പറഞ്ഞു. ഉപയോക്താക്കളെ സഹായിക്കുന്നതിനായി വൈഫൈ ഹോട്ട്സ്പോട്ട് ലൊക്കേറ്റർ എന്ന പേരിൽ പ്രത്യേകം വെബ്സൈറ്റും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റിൽ കയറി ടെലികോം സർക്കിൾ ഏതെന്ന് നൽകിയാൽ അടുത്തുള്ള ഹോട്ട്സ്പോട്ട് എവിടെയാണെന്ന് അറിയാനാവും.

ഹോട്ട്സ്പോട്ടുമായി കണക്റ്റ് ചെയ്യാൻ ഉപകരണത്തിലെ വൈഫൈ ഓൺ ആക്കി BSNL 4G Plus SSID നെറ്റ് വർക്കുമായി കണക്റ്റ് ചെയ്യുക. സിംകാർഡ് ഓപ്ഷൻ ഉപയോഗിച്ചും വൺ ടൈം പാസ് വേഡ് വഴിയും വൈഫൈ നെറ്റ് വർക്ക് ഒതന്റിക്കേഷൻ നടത്താം.

30 മിനിറ്റ് നേരത്തേക്ക് വൈഫൈ ഹോട്ട്സ്പോട്ടുകൾ സൗജന്യമായി ഉപയോഗിക്കാനുമാവും. എന്നാൽ തുടർന്ന് ഉപയോഗിക്കണമെങ്കിൽ റീച്ചാർജ് ചെയ്യണം. റെയിൽവേ സ്റ്റേഷനിൽ ലഭ്യമാക്കിയ വൈഫൈ നെറ്റ് വർക്കിന്റെ മാതൃകയിലാണ് ഇതിന്റെ പ്രവർത്തനം.

രാജ്യത്തിന്റെ പലഭാഗങ്ങളിൽ ബിഎസ്എൻഎൽ 4ജി നെറ്റ് വർക്ക് പരീക്ഷിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ 4ജി നെറ്റ് വർക്ക് നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മറ്റ് സ്വകാര്യ നെറ്റ് വർക്കുകളുമായി ബിഎസ്എൻഎലിന് മത്സരിക്കാനാവും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍