വാവെയ് മീഡിയാപാഡ് എം5 ലൈറ്റ് വിപണിയിൽ

വാവെയ് മീഡിയാപാഡ് എം5 ലൈറ്റ് 




ചൈനീസ് ഇലക്ട്രോണിക് നിർമാതാക്കളായ വാവെയ് തങ്ങളുടെ ഏറ്റവും പുതിയ  ടാബ്ലെറ്റിനെ വിപണിയിലെത്തിച്ചു
. വാവെയ് മീഡിയാപാഡ് എം5 ലൈറ്റ് ആണ് വിപണിയിൽ എത്തിച്ചിരിക്കുന്നത് . മീഡിയാപാഡിനെ വാവെയ് എൻജോയ് എസ്,എൻജോയ് 9ഇ

സ്മാർട്ട് ഫോണുകൾപ്പമാണ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത് . ഡാർക്ക് ഗ്രേ , ഷാംപെയിൻ ഗോൾ നിറഭേദങ്ങളിൽ  മീഡിയാപാഡ് ലഭിക്കും . 8 ഇഞ്ച് ഉൾ എച്ച്.ഡി ഡിസ്പ്ലേയാണ്  മീഡിയാപാഡ് എം5 ലൈറ്റിന് . 1920X1200 പിക്സലാണ് റെസലൂഷൻ , കൂട്ടിന് 2.5 ഡി കർവ്ഡ് ഗ്ലാസുമുണ്ട് . 2.2 ജിഗാഹെർട്സ് - ഒക്ടാകോർ കിരിൻ 710 12എൻ . എം പ്രോസസ്സറാണ് മോഡലിൽ . 

13 മെഗാപിക്സലിന്റേതാണ് പിൻ ക്യാമറ . മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് 5 മെഗാപിക്സലിന്റെ സെൻഫി ക്യാമറയാണ് . 310 ഗ്രാമാണ് ഭാരം . 4ജി എൽ.റ്റി.ഇ , വൈഫൈ , ബ്ലൂടൂത്ത് 4 . 2 ,ജി.പി.എസ് കണക്ടിവിറ്റി സംവിധാനങ്ങൾ ഈ മോഡലിലുണ്ട് . 3ജി.ബി റാം കരുത്തും 32 ജി.ബി ഇന്റേണൽ മെമ്മറിയുമുള്ള മീഡിയാപാഡ് എം5 ലെറ്റ് വൈഫൈ മോഡലിന് ഇന്ത്യൻ വില ഏകദേശം 12,300 രൂപയാണ് എന്നാണ് റിപ്പോർട്ട് .

 4 ജി.ബി റാം 64 ജി.ബി ഇന്റേണൽ മെമ്മറി വേരിയന്റിന്‌ 14,500 രൂപയും നൽകണം . 3ജി.ബി റാം 32 ജി.ബി ഇന്റേണൽ മെമ്മറി കരുത്തുള്ള വൈഫൈ പ്ലസ് 4ജി വേരിയന്റിന് 15,500 രൂപയും 4 ജി . ബി റാം 64 ജി.ബി സ്റ്റോറേജുള്ള വൈഫൈ പ്ലസ് 4ജി മോഡലിന് 16,500 രൂപയുമാണ് വില .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍