വിഡ്ഢി ദിനം നിരോധിച്ച് മൈക്രോസോഫ്റ്റ്
ഏപ്രില് 1 ലോക വിഡ്ഢി ദിനം ആയിട്ടാണ് ലോകം ആചരിക്കരുത്.
സുഹൃത്തുക്കളെ, സഹപ്രവര്‍ത്തകരെ വീട്ടുകാരെ ഒക്കെ വിഡ്ഢികളാക്കുവാന്‍ കിട്ടുന്ന ഈ ദിനത്തിലെ ഒരു അവസരവും ആരും പാഴാക്കാറില്ല. വലിയ കമ്പനികളുടെ ഓഫീസുകളില്‍ ഏപ്രില്‍ ഫൂള്‍ പ്രങ്കുകള്‍ ഒരു വിനോദം തന്നെയാണ്. പലപ്പോഴും ഈ പ്രങ്കുകള്‍ അവര്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി പങ്കുവയ്ക്കാറും ഉണ്ട്. എന്നാല്‍ ഇത്തവണ ഏപ്രില്‍ ഫൂള്‍ പരിപാടികള്‍ നിരോധിച്ചിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ്.
ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ നാട്ടുകാരെ ഫൂളാക്കുന്ന സര്‍വീസുകള്‍ വരെ ആരംഭിച്ച് ഈ ദിനം ആഘോഷിക്കുന്നതിനിടെയാണ് മൈക്രോസോഫ്റ്റ് തീരുമാനം.
0 അഭിപ്രായങ്ങള്‍