പൊതുപരിപാടികൾ അറിയാനും അറിയിക്കാനുമുള്ള സൗകര്യം
യാത്രകളിൽ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കാൻ ഗൂഗിൾ അവതരിപ്പിച്ച മാപ്സിലൂടെയാണ് പരിഷ്കാരം കൊണ്ടുവരുന്നത്.
ഗൂഗിൾ മാപ്പിലൂടെ പൊതുപരിപാടികൾ അറിയാനും അറിയിക്കാനുമുള്ള സൗകര്യം ഒരുക്കും. ഇതിനകം ചില പ്രദേശങ്ങളിൽ ഈ സേവനം ലഭ്യമാക്കിയെങ്കിലും ആഗോളതലത്തിലേക്ക് എത്തിയിട്ടില്ല. ആദ്യഘട്ടത്തിൽ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഈ സേവനം ലഭിക്കുക. പിന്നാലെ ഐ ഫോണിലും ഇത് ലഭ്യമാകും. ബിസിനസുകാർക്കും സംഘടനകൾക്കും ഇവൻറ് മാനേജ്മെന്റ് ഗ്രൂപ്പുകൾക്കുമെല്ലാം പുതിയസംവിധാനം പ്രയോജനപ്പെടും.
ഗൂഗിൾ മാപ്സിലെ Contribute>Events>Add a public event വഴി പരിപാടിയുടെ വിവരങ്ങൾ രേഖപ്പെടുത്താം. പരിപാടിയുടെ പേര്, നടക്കുന്ന സ്ഥലം, തീയതി, സമയം തുടങ്ങി എല്ലാ വിവരങ്ങളും ഇതോടൊപ്പം നൽകാനാകും. പരിപാടിയെ കുറിച്ചുള്ള വിവരങ്ങളും ചിത്രവും ചേർക്കാം. ഒരിക്കൽ ചേർത്ത വിവരങ്ങൾ എഡിറ്റ് ചെയ്യാനും ഒഴിവാക്കാനും സാധിക്കും. ഒരോപ്രദേശത്തും നടക്കുന്ന പൊതുപരിപാടികൾ മാപ്പിലൂടെ ഉപയോക്താക്കൾക്ക് അറിയാനും സാധിക്കും.
0 അഭിപ്രായങ്ങള്‍