ഷവോമിയുടെ മടക്കാവുന്ന ഫോൺ ഇന്ത്യയിലുമെത്തു
സ്മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമിയുടെ
മടക്കാവുന്ന ഫോണിൻറ പുതിയ വീഡിയോ പുറത്ത് . 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ടെക് സൈറ്റായ വെബിബോയിലൂടെ പുറത്ത് വന്നത് .
ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഷവോമി പുറത്ത് വിട്ടിട്ടില്ല.
പുറത്ത് വന്ന വീഡിയോയിൽ നിന്ന് ജെസ്റ്റ്റുകൾ അടിസ്ഥാനമാക്കിയുള്ള ഇൻപുട്ട് ഷവോമിയുടെ പുതിയ ഫോണിലുണ്ടാകുമെന്നാണ് വിവരങ്ങൾ . ഇരു വശങ്ങളിലേക്ക് മടക്കാൻ കഴിയുമെന്നതാണ് ഷവോമി ഫോണിൻറ പ്രത്യേകത . ഈ രീതിയിൽ മറ്റ് കമ്പനികളുടെ മടക്കാവുന്ന ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ് ഷവോമിയുടെ ഫോൾഡബിൾ ഫോൺ . ഏകദേശം 70 , 000 രൂപക്കടുത്തായിരിക്കും ഷവോമിയുടെ മടക്കാവുന്ന ഫോണിൻറ വിലയെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ . ഇന്ത്യൻ വിപണിയിലും ഷവോമി മടക്കാവുന്ന ഫോൺ പുറത്തിറക്കും .
0 അഭിപ്രായങ്ങള്‍