എംഐ എ 3
ഷവോമിയുടെ എംഐ എ സീരിസിലെ മൂന്നാമത്തെ ഫോണ്‍ ഉടന്‍ ഇറങ്ങുമെന്ന് സൂചന
. റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായ ഫീച്ചറുകള്‍ നല്‍കുമെങ്കിലും ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റ് ആന്‍ഡ്രോയ്ഡ് വണ്‍ ആണ്. 2017 മുതലാണ് ഗൂഗിളുമായി ചേര്‍ന്ന് ഷവോമി എംഐ വണ്‍ സീരിസ് ആരംഭിച്ചത്. .
6.4 ഫുള്‍ എച്ച്ഡി പ്ലസ് ആയിരിക്കും ഫോണിന്‍റെ ഡിസ്പ്ലേ എന്നാണ് സൂചന. സ്ക്രീന്‍ അനുപാതം 19.5:9 ആയിരിക്കും. ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷന്‍ സ്ക്രീന് ഉണ്ടാകും. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 675 ആയിരിക്കും ഫോണിന്‍റെ ചിപ്പ് എന്നാണ് സൂചന. 6ജിബി റാം ശേഷി നല്‍കുന്ന ഫോണിന്‍റെ ഇന്‍റേണല്‍ മെമ്മറി 64 ജിബി ആയിരിക്കും.
റെഡ്മീ നോട്ട് 7 പ്രോയ്ക്ക് സമാനമായി 48 എംപി ക്യാമറ സോണി ഐഎംഎക്സ് 586 സെന്‍സറോടെ ഈ ഫോണിന് ഉണ്ടാകും. 13എംപി സെക്കന്‍റ് സെന്‍സര്‍ പിന്നിലെ ക്യാമറ സെറ്റപ്പിലുണ്ട്. 32 എംപിയാണ് മുന്നിലെ സ്ക്രീന്‍ നോച്ചില്‍ കാണപ്പെടുന്ന സെല്‍ഫി ക്യാമറ. 3,300 എംഎഎച്ചായിരിക്കും ഫോണിന്‍റെ ബാറ്ററി. ക്യൂക്ക് ചാര്‍ജ് ടെക്നോളജി ഫോണില്‍ ഉണ്ടാകും. സി-ടൈപ്പ് ചാര്‍ജിംഗ് പോര്‍ട്ടാണ് ഈ ഫോണിന് ഉണ്ടാകുക.
വിലയിലേക്ക് വന്നാല്‍ ഈ മോഡലിന്‍റെ ചൈനീസ് മോഡലിന് വില 1699 യുവാന്‍ ആണ്. ഇത് ഇന്ത്യന്‍ വിലയിലേക്ക് മാറുമ്പോള്‍ 17,550 രൂപ എങ്കിലും വരും. ഇന്ത്യയില്‍ അധികം വൈകാതെ തന്നെ എംഐ എ3 ഫോണ്‍ എത്തിയെക്കും എന്നാണ് വിവരം.
0 അഭിപ്രായങ്ങള്‍