കൊറോണയെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്


സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം




ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് കേരളത്തിലും ആശങ്കയുളവാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ കൊറോണയെ പ്രതിരോധിക്കാൻ ചില മുൻകരുതലുകൾ നമ്മൾ സ്വീകരിക്കേണ്ടതുണ്ട്.  സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

കൈകളും മുഖവും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണമെന്ന ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം പോലെ പ്രധാനമാണ് നിങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്ന സ്മാർട്ട് ഫോണിന്‍റെ കാര്യവും.

ഫോൺ ഇടയ്ക്കിടെ കോട്ടൺ വൈപ്സ് ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം.

ഫോൺ ഉപയോഗിച്ചതിനുശേഷം കോട്ടൺ വൈപ്സ് ഉപയോഗിച്ച് വൃത്തിയാക്കണം.

പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ചും കൂടുതൽ ആളുകൾ കൂടാൻ സാധ്യതയുള്ളയിടങ്ങളിൽ ഫോൺ പരാമവധി ഉപയോഗിക്കാതിരിക്കുക.

പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിച്ചശേഷം കൈകൾ നന്നായി വൃത്തിയാക്കിയശേഷം മാത്രമെ ഫോണിൽ പിടിക്കാൻ പാടുള്ളു.

യാത്രകളിലും മറ്റ് പൊതു സ്ഥലങ്ങളിലും മറ്റുള്ളവർക്ക് ഫോൺ ഉപയോഗിക്കാൻ നൽകാതിരിക്കുക , മറ്റുള്ളവർ ഉപയോഗിക്കുന്ന ഫോൺ വാങ്ങി ഉപയോഗിക്കരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍