കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കേന്ദ്രസര്‍ക്കാരിന്റെ MyGov ഹെല്‍പ് ഡെസ്‌ക്

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കേന്ദ്രസര്‍ക്കാരിന്റെ MyGov ഹെല്‍പ് ഡെസ്‌ക് എങ്ങനെ ഉപയോഗിക്കാം?









കോവിഡ്-19 ബാധയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓരോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രത്യേകം ഹെൽപ് ലൈൻ നമ്പറുകൾ നിശ്ചയിച്ചു. 


ദേശീയ തലത്തിൽ +91 11 23978046, 1075 (ടോൾഫ്രീ) എന്നിങ്ങനെ രണ്ട് നമ്പറുകളാണുള്ളത്.
ഇത് കൂടാതെ കൊറോണ സംബന്ധിച്ച ശരിയായ വിവരങ്ങൾ കൈമാറുന്നതിനായി ഒരു വാട്സാപ്പ് ചാറ്റ് ബോട്ടും സർക്കാർ തയ്യാറാക്കിയിട്ടുണ്ട്.

Mygov Corona Helpdesk എന്ന് വിളിക്കുന്ന ഈ സംവിധാനത്തിലൂടെ കോറോണ വൈറസ് സബന്ധിച്ച അന്വേഷണങ്ങൾക്ക് തത്സമയം ഓട്ടോമാറ്റിക് മറുപടിയായി വിവരങ്ങൾ ലഭിക്കും. ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ ഇതിൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
കൊറോണ വ്യാപനം സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ അറിയാനുള്ള ലിങ്കും ചാറ്റ്ബോട്ടിനുണ്ടാവും. ഇതിനായി സർക്കാർ പങ്കുവച്ച 90 131 515 15 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത്. വാട്സാപ്പിൽ ചോദ്യങ്ങൾ അയക്കാം.

ഉദാഹരണത്തിന്: What are the symptoms of coronavirus ? എന്ന് സെർച്ച് ചെയ്യാം.
നിങ്ങൾക്കുള്ള മറുപടി ഉടൻ ലഭിക്കും.

 ഇത് കൂടാതെ 'menu' എന്ന അയച്ചാൽ ഉള്ളടക്കങ്ങൾ ക്രമീകരിച്ച മെനുവും നിങ്ങൾക്ക് ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍