ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍


ഏറ്റവും പുതിയ കൊറോണ അപ്‌ഡേറ്റ് ലഭിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ വാട്‌സാപ്പ് നമ്പര്‍






കോറോണ വൈറസ് പകർച്ചവ്യാധിയെ കുറിച്ചുള്ള ആധികാരികമായ അറിയിപ്പുകൾ ജനങ്ങളിലെത്തിക്കുന്നതിനായി വാട്സാപ്പിലൂടെ ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മുന്നറിയിപ്പ്.

വ്യാജവാർത്തകൾ വ്യാപകമായി വാട്സാപ്പിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയിൽനിന്ന് നേരിട്ടുള്ള അറിയിപ്പുകൾ വാട്സാപ്പ് വഴി എത്തിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ് വാട്സാപ്പ് ലഭിക്കുന്നത് എങ്ങനെ?

വാട്സാപ്പിൽ അറിയിപ്പുകൾ ലഭിക്കുന്നതിനായി +41 79 893 1892 എന്ന നമ്പർ സേവ് ചെയ്തുവെക്കുക. അതിന് ശേഷം വാട്സാപ്പിൽ ഒരു 'Hi' സന്ദേശം അയക്കുക. അപ്പോൾ തന്നെ നിങ്ങൾക്ക് കുറച്ച് സന്ദേശങ്ങൾ മറുപടിയായി ലഭിക്കും. പിന്നീട് എല്ലാ ദിവസവും ഏറ്റവും പുതിയ വിവരങ്ങൾ നിങ്ങൾക്ക് വന്നുകൊണ്ടിരിക്കും.
നേരത്തെ വാട്സാപ്പ് ഒരു കൊറോണ വൈറസ് ഹബ്ബ് ആരംഭിച്ചിരുന്നു. അതിന്റെ ഹോം പേജിലും ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

സൗജന്യമായ ഈ സേവനത്തിലൂടെ പൊതുജനങ്ങൾക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചറിയാനാവും. 24 മണിക്കൂറും ഈ സേവനം ലഭ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍