ടെലഗ്രാമിൽ പുതിയ ഡിസ്കഷൻ ഗ്രൂപ്പ് ഫീച്ചർ

 ഡിസ്കഷൻ ഗ്രൂപ്പ് ഫീച്ചർ







ടെലഗ്രാമിൽ പുതിയ ഡിസ്കഷൻ ഗ്രൂപ്പ് ഫീച്ചർ കൊണ്ടുവന്നു. അംഗങ്ങളുടെ ചാറ്റുകൾ നിയന്ത്രിക്കപ്പെട്ട ടെലഗ്രാം ചാനലുകളിലെ അംഗങ്ങൾക്ക് വേണ്ടിയാണ് ഈ ഡിസ്കഷൻ ബട്ടനുകൾ.


ചാനലുകളുടെ അച്ചടക്കം നിലനിർത്തുന്നതിനും നിയമവിരുദ്ധ ഇടപെടലുകൾ നിയന്ത്രിക്കുന്നതിനുമായി ചാനലുകളിൽ അംഗങ്ങൾ സന്ദേശങ്ങൾ അയക്കുന്നത് തടയാറുണ്ട്. അഡ്മിൻമാർക്കോ അവർ അനുവദിക്കുന്നവർക്കോ മാത്രമേ ഇത്തരം ചാനലുകൾ സന്ദേശം അയക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർക്ക് അതിൽ കാഴ്ചക്കാരാവാനെ അനുവാദമുള്ളൂ.
ഇത് ചാനലുകളിൽ നിന്നും ആളുകൾ വിട്ടുപോവുന്നതിനും ചാനലുകളെ നിശ്ചലാവസ്ഥയിലേക്ക് നയിക്കുന്നതിനും കാരണമാവാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് ഡിസ്കഷൻ ബട്ടൻ അവതരിപ്പിച്ചിരിക്കുന്നത്.
ചാനൽ അഡ്മിൻമാരുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കും ഈ ഡിസ്കഷൻ ബട്ടനുകൾ. ചർച്ചകൾക്ക് തുടക്കമിടുന്നത് അഡ്മിൻമാർ ആയിരിക്കും. പ്രധാന ചാനലിൽ അനാവശ്യ ചർച്ചകൾ ഒഴിവാക്കി പകരം ചാനൽ അംഗങ്ങൾക്ക് പരസ്പരം ചർച്ചചെയ്യാൻ മറ്റൊരു വേദി ഒരുക്കാൻ ഇതുവഴി അഡ്മിൻമാർക്ക് സാധിക്കും.

ഒരു ടെലഗ്രാം ഗ്രൂപ്പിനെ ചാനലുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ചാനലിൽ അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങളെല്ലാം ഈ ഗ്രൂപ്പ് ചാറ്റിലാണ് പ്രത്യക്ഷപ്പെടുക. അംഗങ്ങൾക്ക് അവിടെ സന്ദേശങ്ങൾ അയക്കാം. ചാനലിൽ അഡ്മിൻമാർ അയക്കുന്ന ഉള്ളടക്കങ്ങൾ മാത്രമേ കാണൂ.

ഡിസ്കഷൻ ചാറ്റ് ഗ്രൂപ്പ് എങ്ങനെ ഉണ്ടാക്കാം

നിങ്ങളുടെ ടെലഗ്രാം ചാനൽ പ്രൊഫൈൽ പേജ് തുറന്നാൽ മുകളിലായി എഡിറ്റ് ബട്ടൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക
ഡിസ്കഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക ആഡ് ഗ്രൂപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം അതിൽ ഗ്രൂപ്പിന് പേര് നൽകി എന്റർ ചെയ്യുക

ഇതോടെ ചാനലുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പ് നിർമിക്കപ്പെടും ഇതോടെ ചാനൽ പിന്തുടരുന്നവർ ചാനലിൽ അയക്കുന്ന സന്ദേശങ്ങൾ ഗ്രൂപ്പിലേക്ക് വന്നുതുടങ്ങും. ഈ ചാനൽ എപ്പോൾ വേണമെങ്കിലും ചാനലിൽ നിന്നും വേർപെടുത്തുകയുമാവാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍