പുതിയ വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുമായി ജിയോ

350 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും







വാര്‍ഷിക റീച്ചാര്‍ജ് പ്ലാനുമായി ജിയോ. 4999 രൂപയുടെ ദീർഘകാല റീച്ചാർജ് പ്ലാൻ തിരികെ കൊണ്ടുവന്നിരിക്കുകയാണ് റിലയൻസ് ജിയോ. ഇതേ തുകയുടെ ഒരു റീച്ചാർജ് പ്ലാൻ ജിയോ കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു.

പുതിയതായി അവതരിപ്പിച്ച 4999 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് ജിയോ-ജിയോ കോളുകൾ, മറ്റ് നെറ്റ് വർക്കുകളിലേക്ക് 12000 മിനിറ്റുകൾ എന്നിവ ലഭിക്കും.
ഇത് കൂടാതെ പ്രതിദിനം നൂറ് എസ്എംഎസുകൾ സൗജന്യമായി അയക്കാം. ആകെ350 ജിബി ഡാറ്റയും ഉപയോഗിക്കാം. പ്ലാനിൽ പ്രതിദിന ഡാറ്റാ ഉപയോഗ പരിധി ഉണ്ടാവില്ല. 350 ജിബി അതിവേഗ ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ ഡാറ്റാ വേഗം 64 കെബിപിഎസിലേക്ക് താഴും. 
360 ദിവസമാണ് 4999 രൂപയുടെ ജിയോ പ്ലാനിന്റെ വാലിഡിറ്റി. ജിയോയുടെ ഏറ്റവും ദൈർഘ്യമേറിയ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ കൂടിയാണിത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍