ഡൗണ്‍ലോഡിങ്ങില്‍ 500 കോടി പിന്നിട്ട് വാട്‌സാപ്പ്

നേട്ടം കരസ്ഥമാക്കുന്ന ഗൂഗിൾ ഉടമസ്ഥതയിലല്ലാത്ത രണ്ടാം ആപ്ലിക്കേഷനായി വാട്സാപ്പ് മാറി








ലോകത്തെ ഏറ്റവും പ്രചാരമുള്ള മൊബൈൽ മെസഞ്ചർ ആപ്ലിക്കേഷനായ വാട്സാപ്പിന് 160 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണുള്ളത്. ഗൂഗിൾ പ്ലേസ്റ്റോറിൽ വാട്സാപ്പ് ഡൗൺലോഡിങ്ങിൽ വർധനയുണ്ടാക്കിയ രാജ്യം ദക്ഷിണ കൊറിയയാണ്. 56 ശതമാനം വർധനയാണ് കഴിഞ്ഞവർഷം അവിടെയുണ്ടായത്.
2019-ലെ കണക്കുപ്രകാരം അഞ്ചു വർഷത്തിനിടെ ഡൗൺലോഡിങ്ങിൽ ആദ്യമായി ഗൂഗിളിനെ പിന്തള്ളി ഫെയ്സ്ബുക്ക് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 300 കോടി പേർ ഫെയ്സ്ബുക്ക് ഡൗൺലോഡ് ചെയ്തപ്പോൾ 230 കോടി പേരാണ് ഗൂഗിൾ ഡൗൺലോഡ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍