കുക്കീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഗൂഗിള്‍ ക്രോം

കുക്കീസ് സംവിധാനം 







പയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ വിവരങ്ങൾ ശേഖരിക്കാനായി ഏർപ്പെടുത്തിയരുന്ന കുക്കീസ് സംവിധാനം നിർത്തലാക്കാൻ ഗൂഗിൾ ക്രോം. പരസ്യ വിതരണത്തിനും മറ്റുമായി ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗ രീതി പകർത്താൻ വെബ്സൈറ്റുകൾ ആശ്രയിച്ചിരുന്നത് കുക്കീസിനെയാണ്. അടുത്ത രണ്ടു വർഷത്തിനുള്ള കുക്കീസ് ഒഴിവാക്കാനാണ് ഗൂഗിളിന്റെ തീരുമാനം.


സ്വകാര്യത വാഗ്ദാനം ചെയ്തുകൊണ്ട് പ്രവർത്തിക്കുന്ന സഫാരി, ഡക്ക് ഡക്ക് ഗോ പോലുള്ള ബ്രൗസറുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ തീരുമാനം. ആപ്പിളിന്റെ സഫാരി ബ്രൗസർ കുക്കീസ് നേരത്തെ തന്നെ നിർത്തിയിരുന്നു. ഡക്ക് ഡക്ക് ഗോ ബ്രൗസറും ഉപയോക്താക്കളുടെ വെബ് ഹിസ്റ്ററിയും കുക്കീസും ശേഖരിച്ചുവെക്കാറില്ല.
ബ്രൗസർ ശേഖരിച്ചുവെക്കുന്ന കുക്കീസിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിൾ ഉൾപ്പടെയുള്ള ഓൺലൈൻ പരസ്യ കമ്പനികൾ ആളുകളുടെ താൽപര്യങ്ങൾക്കും അഭിരുചിക്കും പരസ്യങ്ങൾ എത്തിക്കുന്നത്. ഇന്റർനെറ്റിൽ ഒരു ക്യാമറ തിരഞ്ഞാൽ പിന്നീട് നിങ്ങൾ വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോഴെല്ലാം ക്യാമറാ പരസ്യങ്ങൾ കാണുന്നത് ഇക്കാരണത്താലാണ്. ആമസോണിൽ ഒരു ഉൽപന്നം തിരഞ്ഞാൽ പിന്നീട് സമാനമായ ഉൽപ്പന്നങ്ങൾ സംബന്ധിച്ച വിവരങ്ങൾ പല വഴിയേ നിങ്ങളിലേക്കെത്തിക്കുന്നത് നിങ്ങളുടെ ബ്രൗസറിലെ കുക്കീസ് ഉപയോഗിച്ചാണ്.
ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ഗൂഗിളിന് മറ്റ് നിരവധി വഴിയുണ്ടെന്നിരിക്കെ കുക്കീസ് ഒഴിവാക്കുന്നത് ഗൂഗിളിന്റെ പരസ്യ വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചേക്കില്ല. എന്നാൽ ബ്രൗസറുകളിലെ കുക്കീസിനെ ആശ്രയിക്കുന്ന മറ്റ് ഓൺലൈൻ പരസ്യ വിതരണ സ്ഥാപനങ്ങൾക്ക് ഗൂഗിൾ ക്രോം പോലൊരു ജനപ്രിയ ബ്രൗസറിലെ പുതിയ മാറ്റം ബുദ്ധിമുട്ടിലാക്കിയേക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍