റെഡ്മി എ1 ഫോണുകൾ സെപ്റ്റംബർ 6 ന് ഇന്ത്യയിൽ അറിയേണ്ടതെല്ലാം

 


പ്രീമിയം ഫീച്ചറുകളുമായി  Redmi A1 , റെഡ്മി A 1 സ്മാർട്ട്ഫോൺ ഫീച്ചർ നോക്കാം. 6.52 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉള്ളത്.

ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. 12 ഹെർട്സിന്റെ ഉയർന്ന ടച്ച് സാംപ്ലിങ് റേറ്റ്, 400 നിറ്റ് പീക്ക് ബ്രൈറ്റ്നസ് എന്നിവയും റെഡ്മി എ1 സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.


 ഡിസൈനിന്റെ കാര്യത്തിലും മോശമില്ലാത്ത ഫീച്ചറുകളുമായാണ് റെഡ്മി എ1 ഡിവൈസ് എത്തുന്നത്. ലെതർ ടെക്സചർ ഫിനിഷും മികച്ച ഗ്രിപ്പും സ്മഡ്ജ് ഫ്രീ ഡിസൈനും റെഡ്മി എ1 ഫീച്ചർ ചെയ്യുന്നുണ്ട്.

മീഡിയടെക് ഹീലിയോ എ22 പ്രോസസറാണ് റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉള്ളത്. 2 ജിബി എൽപിഡിഡിആർ4എക്സ് റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും പുതിയ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്. 512 ജിബി വരെയായി മെമ്മറി കൂട്ടാനും റെഡ്മി എ1 സ്മാർട്ട്ഫോണിൽ സാധിക്കും. ഇതിനായി പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ടും റെഡ്മി എ1 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.
8 എംപി പ്രൈമറി ഷൂട്ടറുള്ള എഐ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും ഡിവൈസിൽ ഉണ്ട്. വാട്ടർ ഡ്രോപ്പ് നോച്ചിലാണ് സെൽഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. വൈ ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിങ്ങനെ എല്ലാ സാധാരണ കണക്റ്റിവിറ്റി പോർട്ടുകളും റെഡ്മി എ1 സ്മാർട്ട്ഫോണിൽ ഉണ്ട്.
5000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ 20ൽ കൂടുതൽ ഇന്ത്യൻ ഭാഷകൾക്കുള്ള സപ്പോർട്ടും റെഡ്മി എ1 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.
റെഡ്മി എ1 ഒരൊറ്റ മോഡലിലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഈ പുതിയ ഡിവൈസ് വരുന്നത്. 6,499 രൂപ വിലയിട്ടാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. സെപ്റ്റംബർ 9 വെള്ളിയാഴ്ചയാണ് ഡിവൈസിന്റെ സെയിൽ ആരംഭിക്കുന്നത്.
എംഐ വെബ്സൈറ്റ്, ആമസോൺ, എംഐ ഹോം സ്റ്റോറുകൾ, ഷവോമി പാർട്ണർ സ്റ്റോറുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം റെഡ്മി എ1 സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. ലൈറ്റ് ഗ്രീൻ, ക്ലാസിക് ബ്ലാക്ക്, ലൈറ്റ് ബ്ലൂ നിറങ്ങളിലാണ് റെഡ്മി എ1 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍