BSNL 4ജിയിലേക്ക് 3G സിം അപ്‌ഗ്രേഡ് ചെയ്യാന്‍ ആവശ്യപ്പെട്ട്‌ സന്ദേശമെത്തി

 


ടുവിൽ ബി.എസ്.എൻ.എൽ. 4ജിയിലേക്ക് മാറുന്നു. പഴയ 3ജി സിം കാർഡുകളെല്ലാം 4ജിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിച്ചുതുടങ്ങി.

പ്രിയ ഉപഭോക്താവേ ബിഎസ്എൻഎൽ 4ജി നെറ്റ് വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുകയാണ്. അടുത്തുള്ള ബിഎസ്എൻഎൽ സേവന കേന്ദ്രത്തിൽ നിന്ന് സിം കാർഡ് അപ്ഗ്രേഡ് ചെയ്യാവുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ളതാണ് സന്ദേശം.

വിവിധ കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാർ കാർഡ്, ബിഎസ്എൻഎൽ മൊബൈൽ എന്നിവയുമായി ചെന്നാൽ 3ജി സിംകാർഡ് 4ജിയിലേക്ക് മാറ്റാൻ സാധിക്കും.

എന്ന് മുതലാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കുകയെന്ന കൃത്യമായ വിവരം സന്ദേശത്തിലില്ല. എങ്കിലും ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായ പ്രഖ്യാപനത്തിനൊപ്പം ബിഎസ്എൻഎൽ 4ജിയ്ക്കും തുടക്കമിട്ടേക്കും.

രാജ്യത്ത് ബിഎസ്എൻഎൽ 4ജി എത്തുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായിരിക്കും കേരളം. തദ്ദേശീയമായി നിർമിച്ച 4ജി നെറ്റ് വർക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എൻഎൽ 4ജി വിന്യാസത്തിനായി ഉപയോഗിക്കുക. ടിസിഎസ്, സിഡോട്ട് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.

ഇന്ത്യയിലെ മറ്റ് സ്വകാര്യ കമ്പനികൾ 5ജിയിലേക്ക് മാറാൻ ഒരുങ്ങുന്നതിനിടയിലാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് മാറുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍