വിവരങ്ങള്‍ ചോര്‍ത്തുന്ന സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളെ തടയാൻ
സോഷ്യൽ മീഡിയാ സേവനങ്ങളിൽ നിന്നുള്ള സ്വകാര്യത ഭീഷണി നേരിടാൻ ഒരു മൊബൈൽ ആപ്പ്.
ജംബോ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷന്റെ ഐഓഎസ് പതിപ്പ് ഉപയോക്താക്കളിൽ എത്തിത്തുടങ്ങി. അധികം വൈകാതെ ജംബോ ആൻഡ്രോയിഡിലുമെത്തും.
ഫെയ്സ്ബുക്കിലെ പ്രൈവസി സെറ്റിങ്സ് ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനനുസരിച്ച് സ്വയം ക്രമീകരിക്കാനും പഴയ ട്വീറ്റുകൾ ഫോണിലേക്ക് സേവ് ചെയ്തതിന് ശേഷം നീക്കം ചെയ്യാനും ഉപയോക്താക്കളുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാനും എല്ലാം ജംബോ ആപ്പിന് സാധിക്കും.
ഇൻസ്റ്റഗ്രാം, ടിന്റർ പോലുള്ള ആപ്ലിക്കേഷനുകളുടെ സെറ്റിങ്സ് ക്ലീൻ ആക്കാനും ജംബോ ആപ്ലിക്കേഷനിലൂടെ സാധിക്കും.
0 അഭിപ്രായങ്ങള്‍