ഷവോമി ഇലക്ട്രിക് സ്കൂട്ടർ
ഷവോമി ഇലക്ട്രിക് വാഹന വിപണിയിലേക്ക് എത്തുന്നു .
ഇതിന്റെ ഭാഗമായി ഇലക്ട്രിക് മോപ്പഡ് കമ്പനി പുറത്തിറക്കി. ടി1 എന്നായിരിക്കും ഇലക്ട്രിക് മോപ്പഡ്നു നൽകിയിരിക്കുന്ന പേര്.
ഷവോമിയുടെ കീഴിലുള്ള ഹിമോ എന്ന കമ്പനിയാണ് ഇലക്ട്രിക് മോപ്പഡ് തയ്യാറാക്കിയത് . തുടക്കത്തിൽ ചൈനീസ് വിപണിയിൽ മാത്രം വിൽക്കുന്ന സ്കൂട്ടറിന്റെ വില 2999 യെൻ ആണ് (എകദേശം 31,188 രൂപ). ജൂണിൽ ചൈനീസ് വിപണിയിൽ സ്കൂട്ടർ എത്തുമെന്നാണ് റിപ്പോർട്ട് . 53 കിലോഗ്രം ഭാരമുള്ള സ്കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട് . 14000 എംഎഎച്ച് കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വാഹനത്തിന് കരുത്തു പകരുന്നത് . ഒറ്റചാർജിൽ 60 കിലോമീറ്റർ അല്ലെങ്കിൽ 120 കിലോമീറ്റർ റേഞ്ച് വരെ സഞ്ചരിക്കുന്ന മോഡലുകളുണ്ട് . മുന്നിൽ ഫോർക്കും പിന്നിൽ കോയിൽഓവർ സസ്പെൻഷനുമാണ് ഉപയോഗിക്കുന്നത് .
മുന്നിൽ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും . ചെറിയ ഡിജിറ്റർ എൻട്രമെന്റ് ക്ലസ്റ്റും 18000 സിഡി പ്രകാശം പൊഴിക്കുന്ന ഹെഡ്മാംപും ഈ വാഹനത്തിനുണ്ട് . ഹിമോ സി20 , ഹിമോ വി1 തുടങ്ങിയ ഫോൾഡബിൽ ഇലക്ട്രിക് ബൈക്കിന് പിന്നാലെയായിരിക്കും പുതിയ മോപ്പഡ് എത്തുന്നത്.
0 അഭിപ്രായങ്ങള്‍