ഡിജിറ്റല്‍ സിഗ്നേച്ച്രര്‍ എങ്ങനെ ലഭിക്കും





കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ  എല്ലാ DDO മാര്‍ക്കും ജില്ലാ ട്രഷറികള്‍ വഴി സൗജന്യമായി ഡിജിറ്റല്‍ സിഗ്നേച്ച്രര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചു കഴിഞ്ഞു.
മതിയായ രേഖകള്‍ സഹിതം ജില്ലാ ട്രഷറികളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അധികം താമസിയാതെ തന്നെ നിങ്ങള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ (DSC) ലഭിക്കുന്നതാണ്. ചില ജില്ലകളില്‍ ഒന്നിച്ച് ഒരു സ്ഥലത്ത് കാമ്പയിന്‍ സംഘടിപ്പിച്ചും DSC വിതരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. അങ്ങിനെയുള്ള ജില്ലകളില്‍ കാമ്പയിന്‍ തിയ്യതി മാധ്യമങ്ങളിലൂടെ മനസ്സിലാക്കുക.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇഷ്യൂ ചെയ്യുന്നതിനുള്ള അധികാരം പല ഏജന്‍സികള്‍ക്ക് ഉണ്ടെങ്കിലും കേരള സര്‍ക്കാര്‍ (n)Code Solutions എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് ഇപ്പോള്‍ സൗജന്യമായി  DSC  വിതരണം നടത്തുന്നത്.

1. Application Form Download Now

2. Self Attested copy of PAN Card

3. Self Attested copy of Aadar Card

4. Self Attested copy of Spark ID Card.


അപ്ലിക്കേഷന്‍ ഫോമില്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതിന് മുകളില്‍ ഒപ്പ് പതിക്കേണ്ടതുണ്ട്. ബില്ലുകളില്‍ പതിക്കുന്നതിന് എടുക്കുന്ന ഡിജിറ്റല്‍ സിഗ്നേച്ചര്‍  എടുക്കേണ്ടത് നമ്മുടെ സ്വന്തം പേരിലാണ്. സ്ഥാപനത്തിന്‍റെ പേരിലല്ല. തന്‍മൂലം പിന്നീടൊരിക്കല്‍ ഈ ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയാണെങ്കില്‍ പുതയ ഓഫീസില്‍ ഇതേ സിഗ്നേച്ചര്‍ തന്നെ ഉപയോഗിക്കാം. നമ്മള്‍ പ്രധാനമായും സ്പാര്‍ക്കില്‍ ഉപയോഗിക്കുന്നതിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുന്നത്. ആയത്കൊണ്ട് നമ്മള്‍ എടുക്കുന്ന ഡിജിറ്റല്‍ സിഗ്നേച്ചറിലെ പേര് സ്പാര്‍ക്കിലുള്ളതിന് തീര്‍ത്തും സമാനമായിരിക്കണം. അല്ലാത്ത പക്ഷം സ്പാര്‍ക്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന് പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.

ഇനി ആര്‍ക്കെങ്കിലും നേരിട്ട് ഓണ്‍ലൈനായി ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കണെമെന്നുണ്ടെങ്കില്‍ അതിനുള്ള സൗകര്യം വ്യത്യസ്ത ഏജന്‍സികളുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ട്. പക്ഷെ ഇതിന് നമ്മള്‍ നിശ്ചിത തുക ഫീസ് നല്‍കേണ്ടി വരും. ഓരോ ഏജന്‍സികളും വ്യത്യസ്ത നിരക്കിലാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. 2 വര്‍ഷം കാലാവധിയുള്ള ഡിജിറ്റല്‍ സിഗ്നേച്ചറിന് ഡിവൈസിന്‍റെ വിലയടക്കം 800 രൂപ മുതല്‍. 1400 രൂപ വരെ വില വരാം.

ആധാറിലെ പേര് കൃത്യമാണെങ്കില്‍  Paperless ആയി അപേക്ഷിക്കാം.  ഒരു ദിവസം കൊണ്ട് തന്നെ സിഗ്നേച്ചര്‍ അപ്രൂവല്‍ ആകും. എന്നാലും USB Token തപാല്‍ വഴി എത്തുന്നതിന് മൂന്നോ നാലോ ദിവസം കാത്തിരിക്കണം. ഈ USB Token ശൂന്യമായിരിക്കും. അത് ഇവിടെ എത്തിക്കഴിഞ്ഞാല്‍ അതിലേക്ക് സിഗ്നേച്ചര്‍ നമ്മള്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.

ആധാറിലെ പേര് കൃത്യമല്ലെങ്കില്‍ ഡോക്യമെന്‍റുകള്‍ തപാല്‍ വഴി അയച്ചു കൊടുക്കണം. അപ്പോള്‍ അല്പം കൂടി സമയമെടുത്തേക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍