Redmi Go


റെഡ്മി സീരിസിലെ സ്മാർട്ട് ഫോൺ 'റെഡ്മി ഗോ'






   ഷവോമിയുടെ റെഡ്മി സീരിസിലെ സ്മാർട്ട് ഫോൺ 'റെഡ്മി ഗോ'.
ഒറ്റ നോട്ടത്തിൽ മനോഹരവും ഈടുറ്റതെന്നും തോന്നിപ്പിക്കുന്ന തരം നിർമ്മാണ മികവ് ഈ ഫോണിൽ എടുത്ത് പറയാം.
     5000 രൂപ വില വരുന്ന റെഡ്മി Go  ഇന്ത്യൻ വിപണിയിൽ മെയ് മാസത്തോടെ ലഭിച്ചു തുടങ്ങും എന്ന് പറയപ്പെടുന്നു , ബ്ലൂ , ബ്ലാക്ക്‌ നിറങ്ങളിൽ ലഭൃമാണ്.






     5.0 ഇഞ്ച് വലുപ്പമുള്ള 720 x 1280 പിക്സൽ റെസൊലുഷനുളള HD ഡിസ്പ്ലേ ആണ് ഫോണിൽ ഉള്ളത്.
                       1ജിബി റാമും 8ജിബി മെമ്മോറിയുമാണ് ഉള്ളത്.  
ഡ്യുവൽ നാനോ സിം , 128ജിബി വരെയുള്ള മൈക്രോ എസ്ഡി കാർഡ് എന്നിവ ഒരേ സമയം 
ഉപയോഗിക്കാൻ സാധിക്കും.

റെഡ്മി ഗോയിൽ ഉപയോഗിച്ചിരിക്കുന്നത് ആൻഡ്രോയിഡ്ന്റ ലൈറ്റ് പതിപ്പ് ആയ ആൻഡ്രോയിഡ് Go ആണ്.
8 മെഗാപിക്സലിന്റ ക്യാമറയാണ് ഫോണിന് നൽകിയിട്ടുള്ളത്. 5 മെഗാപിക്സലാണ് ഫ്രണ്ട് ക്യാമറ.  

3000 mAh (എംഎഎച്ച്) ബാറ്ററിയാണിതിന്. ഇതിൽ പ്രോക്സിമിറ്റി സെൻസർ, ആക്സിലേറോ മീറ്ററും ഉണ്ട്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ് Redmi Go മോഡലിനു ശക്‌തി പകരുന്നത്. റെഡ്മി ഗോയിൽ ഉപയോഗിച്ചിരിക്കുന്ന അപ്ലിക്കേഷൻ ആയ ഗൂഗിൾ മാപ് , യൂട്യൂബ് എന്നിവ ആൻഡ്രോയിഡ് ഗോ വേർഷൻ അപ്ലിക്കേഷൻ ആണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍