ഷാവോമി ഫോണില്‍ സ്‌നാപ് ഡ്രാഗണ്‍ 700 ശ്രേണി പ്രൊസസര്‍?

പുതിയ ഫോണില്‍ സ്‌നാപ് ഡ്രാഗണ്‍ 700 ശ്രേണി പ്രൊസസര്‍?






ഷാവോമി പുതിയ സ്മാർട്ഫോൺ പുറത്തിറക്കാനൊരുങ്ങുകയാണ്.
ഷാവോമി ഗ്ലോബൽ വൈസ് പ്രസിഡന്റും ഇന്ത്യന് മാനേജിങ് ഡയറക്ടറുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് കൂടാതെ  ചിപ്പ് ആയി ക്വാൽകോമിന്റെ  ഏറ്റവും പുതിയ പ്രൊസസർ ആയിരിക്കും പുതിയ ഷാവോമി ഫോണുകളിലുണ്ടാവുക.

ക്വാൽകോം ഈ മാസം ആദ്യം സ്നാപ്ഡ്രാഗൺ 665, സ്നാപ്ഡ്രാഗൺ 730 സ്നാപ്ഡ്രാഗൺ 730ജി എന്നിങ്ങനെ മൂന്ന് പുതിയ പ്രൊസസറുകളാണ് പ്രഖ്യാപിച്ചത്. 700 ശ്രേണിയിലുള്ള സ്നാപ് ഡ്രാഗൺ ചിപ്പുമായി പുതിയ ഫോൺ ഇന്ത്യയിൽ ഉടൻ എത്തുമെന്നും ജെയ്ൻ ട്വീറ്റ ചെയ്യുകയുണ്ടായി. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ വർഷം ജൂലായിൽ അവതരിപ്പിച്ച എംഐ എ2 സ്മാർട്ഫോണിന് പിൻഗാമിയായി എംഐ എ3 സ്മാർട്ഫോൺ ഇത്തവണ പുറത്തിറക്കുമെന്ന് അഭ്യൂഹമുണ്ട്. ഇതിൽ ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടാവുമെന്നും ആൻഡ്രോയിഡ് പൈ സ്റ്റോക്ക് ഓഎസ് ആയിരിക്കും ഇതിൽ ഉണ്ടാവുകയെന്നും പറയപ്പെടുന്നു.

ഇതോടൊപ്പം തന്നെ എംഐ എ3 യുടെ ചെറുപതിപ്പായി എംഐ എ3 ലൈറ്റ് സ്മാർട്ഫോണും അവതരിപ്പിച്ചേക്കും. ഇതിൽ ചില ഫീച്ചറുകൾ ഒഴിവാക്കപ്പെടുമെങ്കിലും രണ്ട് ഫോണുകളിലും 32 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടാകുമെന്നാണ് വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍