2019 ൽ ലോകത്ത് ഉപയോഗിച്ച ഏറ്റവും മോശമായ പാസ്സ് വേർഡ്
2019 ൽ ലോകത്ത് ഉപയോഗിച്ച് ഏറ്റവും മോശമായ പാസ്സ് വേർഡ് പുറത്തുവിട്ടു.
പതിവ് പോലെ 123456 ആണ് ലിസ്റ്റിൽ ആദ്യ സ്ഥാനത്ത്. സൈബർ സെക്യൂരിറ്റി സ്ഥാപനം സ്പ്ലാഷ് ഡാറ്റയാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്റർനെറ്റിൽ ചോർന്ന 50 ലക്ഷം പാസ്സ് വേർഡ്കൾ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ തങ്ങളുടെ പഠന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇപ്പോഴും ആർക്കും എളുപ്പത്തിൽ കണ്ടെത്താവുന്ന പാസ്സ് വേർഡ്കൾ വലിയൊരു വിഭാഗം ഇന്റർനെറ്റ് ഉപയോക്താക്കൾ സെറ്റ് ചെയ്യുന്നു എന്നാണ് സ്പ്ലാഷ് ഡാറ്റ പറയുന്നു. കീബോർഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളുമാണ് പൊതുവിൽ പാസ്സ് വേർഡ് ആകുന്നത്. ! @ # $ % ^ & * എന്ന ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പാസ്വേർഡും കൂട്ടത്തിൽ എത്തിയിട്ടുണ്ട്.1234567,12345678 എന്നീ പാസ്സ്വാർഡുകളാണ് ഏറ്റവും മുന്നിൽ. "quwerty" എന്ന പാസ്വേർഡാണ് മൂന്നാം സ്ഥാനത്ത്, ലിസ്റ്റിലുണ്ട്. "password" എന്ന വാക്ക് തന്നെ പാസ്സ്‌വേർഡ് വയ്ക്കുന്നവരും വളരെ കൂടുതലാണ്. ഇത് പോലെ തന്നെ "111111" വലിയ തോതിൽ ഉപയോഗിക്കുന്ന പാസ്വേർഡാണ്. ആദ്യത്തെ മോശം പത്ത് പാസ്സ്‌വേർഡ് ഇവയാണ്. 123456 , 123456789 , qwerty password , 1234567 , 12345678 ,12345 , iloveyou , 111111 , 123123
0 അഭിപ്രായങ്ങള്‍