നോക്കിയ 3.4
നോക്കിയ 3.4 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.
ഡ്യുവൽ സിം (നാനോ) സപ്പോർട്ടുള്ള നോക്കിയ 3.4 ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്നു. 19.5: 9 അസ്പാക്ട് റേഷിയോ, 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.39 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.
13 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 5 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നോക്കിയ നൽകിയിട്ടുള്ളത്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഹോൾ-പഞ്ച് കട്ടൌട്ടിൽ 8 മെഗാപിക്സൽ സെൻസറാണ് ഉള്ളത്. നോക്കിയ 3.4 ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ് / എ-ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. ഓൺബോർഡ് സെൻസറുകളായി ആമിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ് എന്നിവ നൽകിയിട്ടുണ്ട്. ഡിവൈസിന് പിന്നിൽ ഫിംഗർപ്രിന്റ് സ്‌കാനറും ഉണ്ട് 4,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്.
നോക്കിയ 3.4 സ്മാർട്ട്ഫോണിന്റെ പ്രീ ബുക്കിങ് നോക്കിയ വെബ്‌സൈറ്റ് വഴി ആരംഭിച്ച് കഴിഞ്ഞു. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന ഫെബ്രുവരി 20 മുതൽ നടക്കും. നോക്കിയ വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട്, പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്.
നോക്കിയ 3.4 സ്മാർട്ട്ഫോൺ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിലാണ് പുറത്തിറങ്ങിയത്. ഈ ഡിവൈസ് 11,999 രൂപയാണ് വില ചാർക്കോൾ, ഡസ്ക്, ഫോർഡ് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും.
0 അഭിപ്രായങ്ങള്‍