'പാരന്റ് ഗൈഡ്' പുറത്തിറക്കി ഇൻസ്റ്റാഗ്രാം

 


ൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി ഒരു 'പാരന്റ് ഗൈഡ്' പുറത്തിറക്കി കമ്പനി. പ്ലാറ്റ്ഫോമിൽ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണിത്.

ഇൻസ്റ്റാഗ്രാമിൽ ലഭ്യമായ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കാനും അതുവഴി കുട്ടികളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുകയുമാണ് ലക്ഷ്യം.

മാറിവരുന്ന ഡിജിറ്റൽ ഇടത്തിനനുസരിച്ച് രക്ഷിതാക്കളും പ്രാപ്തരാകാൻ ആഗ്രഹിക്കുന്നു.' ഇൻസ്റ്റാഗ്രാം ഇന്ത്യയുടെ പബ്ലിക് പോളിസി ആന്റ് കമ്മ്യൂണിറ്റി ഒട്ട്റീച്ച് മാനേജർ താര ബേഡി പറഞ്ഞു.

ഒരു പ്ലാറ്റ്ഫോം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാനും ക്രിയാത്മക ആവിഷ്കാരത്തിനുള്ള അവസരങ്ങൾ കുട്ടികൾക്ക് പ്രയോജനപ്പെടുത്താനും ഒപ്പം അവർക്ക് ലഭ്യമായ സുരക്ഷാ ടൂളുകളെ കുറിച്ച് അറിയാനും രക്ഷിതാക്കൾ ആഗ്രഹിക്കുന്നുവെന്നും ബേഡി പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ ഇത് ലഭ്യമാവും. മാറിവരുന്ന ഡിജിറ്റൽ ഇടത്തെ കുറിച്ച് രക്ഷിതാക്കൾക്ക് ധാരണ നൽകാൻ ഇൻസ്റ്റഗ്രാമിന്റെ പാരന്റ്സ് ഗൈഡിലൂടെ സാധിക്കും. ഇൻസ്റ്റാഗ്രാമിലെ പുതിയ അപ്ഡേറ്റുകളെ കുറിച്ചുള്ള വിവരങ്ങൾ ഗൈഡിലുണ്ട്.
സെന്റർ ഫോർ സോഷ്യൽ റിസർച്ച്, സൈബർ പീസ് ഫൗണ്ടേഷൻ, ആരംഭ് ഇന്ത്യ ഇനിഷ്യേറ്റീവ്, യങ് ലീഡേഴ്സ് ഫോർ ആക്റ്റിവിറ്റി സിറ്റിസൻ ഷിപ്പ്, ഇറ്റ്സ് ഓകെ റ്റു ടോക്ക്, സൂയ്സൈഡ് പ്രിവൻഷൻ ഇന്ത്യ ഫൗണ്ടേഷൻ തുടങ്ങി കുട്ടികളുടെ സുരക്ഷയ്ക്കും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ പങ്കാളിത്തവും ഈ പാരന്റ്സ് ഗൈഡിലുണ്ട്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍