വോട്ടർ പട്ടികയിൽ ഓൺലൈനായി പേരു ചേർക്കാനുള്ള അവസരം ഇന്ന് അവസാനിക്കും

വോട്ടർ പട്ടികയിൽ ഓൺലൈനായി പേരു ചേർക്കാനുള്ള സമയം ഇന്ന് അവസാനിക്കും 






വോട്ടർ പട്ടികയിൽ ഓൺലൈനായി പേരു ചേർക്കാനുള്ള അവസരം ഇന്ന് ( 25/3/2019 ) അവസാനിക്കും .
2019 ജനുവരി  ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്കും ഇതുവരെ പേരു ചേർത്തിട്ടില്ലാത്തവർക്കും അവസരമുണ്ട് . ഓൺലൈനായി മാത്രമേ ഇനി പേരു ചേർക്കാനാവുകയുള്ളൂ . http://www.ceo.kerala.gov.in/online registration.html ലും www.nvsp.inലും ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് . വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ഏപ്രിൽ 23ന് വോട്ടുചെയ്യാൻ സ്വന്തം മണ്ഡലത്തിലേക്കു പോകാൻ കഴിയാത്ത സാഹചര്യത്തിലാണെങ്കിലും പട്ടികയിൽ പേരു ചേർക്കാൻ അവസരമുണ്ട് .നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തെ വോട്ടർ പട്ടികയിലേക്കാണ് ഓൺലൈനായി പേരുമാറ്റാൻ സാധിക്കുക .ഇന്നാണ് അവസാന തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് www.ceo.kerala.gov.in സന്ദർശിക്കുക .വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും ഒരു നിയോജകമണ്ഡലത്തിൽ നിന്ന് മറ്റൊരു നിയോജകമണ്ഡലത്തിലേക്ക് മാറ്റുന്നതിനും തിരുത്തലിനും ഉള്ള സൗകര്യങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട് .സംശയനിവാരണത്തിന് ടോൾ ഫീ നമ്പർ 1950 വിളിക്കാം.


തിരഞ്ഞെടുപ്പ് കമ്മിഷന്റെ voter helpline എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതു ഉൾപ്പെടെ സൗകര്യമുണ്ട് . പ്ലേസ്റ്റോർ , ഐട്യൂൺസ് എന്നിവിടങ്ങളിൽ നിന്നു സൗജന്യമായി ഇത് ഡൗൺലോഡ്ചെയ്യാം .

Download Now

രാജ്യത്തെ എല്ലാ വോട്ടർമാരുടെ വിവരങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . പരാതികൾ അറിയിക്കാനും വോട്ടിങ് യന്ത്രം , രാജ്യത്ത് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകൾ , തിരഞ്ഞെടുപ്പു ചട്ടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാം . ഇവ ഡൗൺലോഡ് ചെയ്തെടുക്കാനുള്ള സൗകര്യമുണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍