നിങ്ങളറിയാതെ ബാറ്ററിയും ഡാറ്റയും ചോര്‍ത്തും

ഫോൺ ബാറ്ററിയും ഡാറ്റയും കവരുന്ന പരസ്യ തട്ടിപ്പ്







വെബ് പേജുകളിലും ആപ്ലിക്കേഷനുകളിലും തെളിയുന്ന ബാനർ പരസ്യ ചിത്രങ്ങൾക്ക് പിന്നിൽ
വീഡിയോ പരസ്യങ്ങളും പ്ലേ ചെയ്ത് ഫോൺ ബാറ്ററിയും ഡാറ്റയും കവരുന്ന പരസ്യ തട്ടിപ്പ് പുറത്തായി.
പ്രൊട്ടക്റ്റഡ് മീഡിയ എന്ന സ്ഥാപനമാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. പരസ്യ ദാതാക്കളേയും ആപ്പ് ഡെവലപ്പർമാരെയും ഒരു പോലെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നു ഈ പരസ്യങ്ങൾ.
ബാനർ പരസ്യങ്ങൾക്ക് പിന്നിലായി ഓട്ടോപ്ലേ ആവുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്. 

ഉപയോക്താക്കൾ ഇങ്ങനെ ഒരു വീഡിയോ പ്ലേ ആവുന്നത് അറിയിക്കുകയേ ഇല്ല. എന്നാൽ ആ വീഡിയോകൾ കണ്ടതായി രേഖപ്പെടുത്തുകയും ചെയ്യും. അതായത് ഒരേ സമയം ബാനർ പരസ്യവും വീഡിയോ പരസ്യവും കണ്ടതായി രേഖപ്പെടുത്തുന്നു.

ഒരേ സ്ഥലത്ത് തന്നെ രണ്ട് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നു. ബാനർ പരസ്യങ്ങളേക്കാൾ ചിലവ് കൂടുതലാണ് വീഡിയോ പരസ്യങ്ങൾക്ക്. ബാനർ പരസ്യങ്ങൾ മാത്രമാണ് ഉപയോക്താക്കൾ ഇവിടെ കാണുന്നത്. വീഡിയോ പരസ്യങ്ങൾ ഉപയോക്താക്കൾ അറിയാതെയാണ് പ്ലേ ചെയ്യുന്നത്. ആ പരസ്യങ്ങളുടെ കാഴ്ചക്കാരുടെ എണ്ണവും ഇതുവഴി വർധിക്കുന്നു. ഈ കണക്കുകൾ ചൂണ്ടിക്കാട്ടി വീഡിയോ പരസ്യം നൽകിയ ബ്രാന്റിൽ നിന്നും പണം തട്ടുകയും ചെയ്യുന്നു. ഈ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആപ്പ് ഡെവലപ്പർമാർക്ക് ലഭിക്കുന്നതാകട്ടെ ബാനർ പരസ്യത്തിന് മാത്രമുള്ള പ്രതിഫലവും.

വിലക്കുറവിൽ ലഭ്യമാകുന്ന ഇൻ ആപ്പ് ഡിസ്പ്ലേ സംവിധാനങ്ങൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഒരേ സമയം ഒന്നിലധികം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍