അലാറം വെക്കാന്‍ ഫോണ്‍ ഉപയോഗിക്കരുത്
ഇന്ന് വലിയൊരു വിഭാഗം ആളുകളും നേരിടുന്ന പ്രശ്നമാണ്.
പലർക്കും അറിയില്ല തങ്ങൾ സ്മാർട്ഫോണിന് അടിമപ്പെടുന്നത്.
അറിയേണ്ട കാര്യങ്ങള്‍
- നോട്ടിഫിക്കേഷനുകൾ നിയന്ത്രിക്കുക
ഫോൺ താഴെ വെക്കാൻ ശ്രമിച്ചാലും തന്നെ വീണ്ടും എടുക്കണമെന്ന് പറഞ്ഞ് ഫോൺ നോട്ടിഫിക്കേഷനുകൾ ശബ്ദിക്കാൻ തുടങ്ങും. നോട്ടിഫിക്കേഷൻ സെറ്റിങ്സിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. എല്ലാ നോട്ടിഫിക്കേഷനുകളും ആളുകളിൽ നിന്നും വരുന്നതാവില്ല. നിങ്ങളുടെ ചിത്രം ഇത്ര പേർ ലൈക്ക് ചെയ്തു ഷെയർചെയ്തും എന്നെല്ലാം പറയുന്ന അനാവശ്യ നോട്ടിഫിക്കേഷനുകളാവും പലതും.
- സ്ക്രീൻ ടൈം നിയന്ത്രിക്കുക
ആൻഡ്രോയിഡിന്റെയും ഐഓഎസിന്റേയും പുതിയ പതിപ്പുകളിൽ സ്ക്രീൻ ടൈം അധവാ മൊബൈൽ സ്ക്രീനിൽ ചിലവഴിക്കുന്ന സമയം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. ഇതുവഴി എത്ര നേരം നിങ്ങൾ ഫോണിൽ ചിലവഴിക്കുന്നുണ്ടെന്ന് അറിയാനാവും. അതുവഴി ആപ്പുകളുടെ ഉപയോഗവും മറ്റും കുറയ്ക്കുക.
- മനപ്പൂർവം ചെയ്ത് ശീലിക്കുക
എല്ലാത്തിനും സാങ്കേതികമായ പരിഹാരം ഉണ്ടാവണം എന്നില്ല. ഫോൺ നിങ്ങളുടെ കയ്യിലെടുക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കുക. എന്തിനാണ് ഞൻ ഇപ്പോൾ ഫോണെടുക്കുന്നത് എന്ന് ചിന്തിക്കുക. ചിലപ്പോൾ ആ ചിന്ത മതിയാവും ആ സമയത്ത് ഫോൺ ഉപയോഗം ഒഴിവാക്കാൻ. അലക്ഷ്യമായി സ്ക്രോൾ ചെയ്തുകൊണ്ടുള്ള നിമിഷങ്ങൾ മടുപ്പിക്കുന്നതാണ് എന്ന് സ്വയം പറഞ്ഞ് പഠിക്കുക.
0 അഭിപ്രായങ്ങള്‍