ആപ്പിൾ കാർഡ്
സാമ്പത്തിക രംഗത്ത് പുത്തന്‍ നൂതന സംവിധാനവുമായി ആപ്പിള്‍ രംഗത്ത്.
ആപ്പിൾ കാർഡ് എന്ന ക്രെഡിറ്റ് കാർഡ് സേവനമാണ് ആപ്പിള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. മാസ്റ്റർകാർഡ്, ഗോൾമാൻ സാച്ചസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ക്രെഡിറ്റ് കാർഡ് ആപ്പിൾ അവതരിപ്പിക്കുന്നത്. ഐഫോണിലെ വാലറ്റ് ആപ്പിലായിരിക്കും കാർഡ് ഉണ്ടാവുക.
ആപ്പില്ലാതെ ഉപയോഗിക്കുന്നതിനായി ആവശ്യമെങ്കിൽ കാർഡുകളും നൽകും. ഇടപാടുകൾക്കായി പ്രത്യേക വാർഷിക നിരക്ക് ഈടാക്കില്ല എന്നതാണ് ഇതിന്‍റെ പ്രധാന പ്രത്യേകത. അതായത് തന്‍റെ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തീര്‍ന്നാല്‍ പോലും പിഴയിടുന്ന ബാങ്കുകള്‍ക്ക് ഭയമുണ്ടാക്കുന്ന ആശയമാണ് ടെക് ലോകത്തെ അതികായന്മാരായ ആപ്പിള്‍ അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ അമേരിക്കയിലാണ് ആപ്പിള്‍ കാര്‍ഡ് എത്തുക.
ഇടപാടുകൾക്കനുസരിച്ച് കാഷ്ബാക്ക് ആപ്പിള്‍ കാര്‍ഡില്‍ ലഭിക്കും. ഡെയിലി ക്യാഷ് എന്നാണ് ഇതിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. 3000 ഡോളർ മൂല്യമുള്ള ഇടപാട് ആപ്പിൾ കാർഡിലുടെ നടത്തിയാൽ 90 ഡോളർ കാഷ്ബാക്കായി ലഭിക്കും. ഇങ്ങനെ ഓരോ വ്യക്തികളുടെ ക്രെഡിറ്റ് പരിധിക്കനുസരിച്ച് ക്യാഷ് ബാക്ക് നൽകും.
0 അഭിപ്രായങ്ങള്‍