ആന്‍ഡ്രോയിഡ് ഗൂഗിള്‍ ക്രോമില്‍ ഡാര്‍ക്ക് മോഡ് എത്തി
ആപ്ലിക്കേഷനുകളിൽ ഡാർക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ. കുറച്ചുകാലമായി ചില ആപ്ലിക്കേഷനുകളിൽ ഗൂഗിൾ ഡാർക്ക് മോഡ് പരീക്ഷിക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ഗൂഗിൾ ക്രോമിന്റെ ആൻഡ്രോയിഡ് സ്റ്റേബിൾ വേർഷനിൽ ഡാർക്ക് മോഡ് കൊണ്ടുവന്നതായാണ് വിവരം. ആൻഡ്രോയിഡ് പോലീസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഗൂഗിൾ ക്രോമിന്റെ 74-ാം പതിപ്പിലാണ് ഡാർക്ക് മോഡ് എത്തിയിട്ടുള്ളത്. പ്ലേ സ്റ്റോറിൽ നിന്നും എപികെ മിററിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം. നിലവിൽ ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ ഗൂഗിൾ ക്രോമിന്റെ 74ാം പതിപ്പ് മാത്രമേ എത്തിയിട്ടുള്ളൂ.
ഡാർക്ക് തീം ഓൺ ആക്കുന്നതോടെ മുഴുവൻ സ്ക്രീനും ഇരുണ്ട നിറത്തിലേക്ക് മാറും. അക്ഷരങ്ങൾ വെളുത്ത നിറത്തിലാവും
ഫെബ്രുവരിയിലാണ് ഗൂഗിൾ ഡാർക്ക് മോഡ് പരീക്ഷിക്കാൻ തുടങ്ങിയത്. മാക്ക് ഉപയോക്താക്കൾക്ക് കഴിഞ്ഞമാസം ഡാർക്ക് മോഡ് ലഭിച്ചിരുന്നു.
0 അഭിപ്രായങ്ങള്‍