വീണ്ടും ചൈനയുടെ കുറച്ചു ആപ്ലികേഷനുകൾ കൂടി ഇന്ത്യയിൽ നിരോധിക്കണമെന്ന ആവിശ്യം ഉയർന്നിരിക്കുന്നു


കേന്ദ്ര സർക്കാർ നേരത്തെ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു








കഴിഞ്ഞ മാസ്സമായിരുന്നു ഇന്ത്യയിൽ ചൈനയുടെ 59 ആപ്ലികേഷനുകൾ നിരോധിച്ചിരുന്നത്. അതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നായ ടിക്ക് ടോക്ക് എന്ന ആപ്ലിക്കേഷനുകളും ഉണ്ടായിരുന്നു.
ഇപ്പോൾ ഇതാ വീണ്ടും ചൈനയുടെ കുറച്ചു ആപ്ലികേഷനുകൾ കൂടി ഇന്ത്യയിൽ നിരോധിക്കണമെന്ന ആവിശ്യം ഉയർന്നിരിക്കുന്നു. ഷവോമിയുടെ 141 ആപ്ലികേഷനുകൾ ഇത്തവണ ഇതിൽ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകൾ.
അതിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്ന പബ്‌ജി ഗെയിം അടക്കം ഉണ്ട് എന്നതാണ്. ചൈനയുടെ 295 ആപ്ലികേഷനുകൾ കൂടി നിരോധിക്കണമെന്ന് ഐ ടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി എന്നതരത്തിലുള്ള വാർത്തകളാണ് ഈ നിമിഷങ്ങളിൽ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ ആപ്ലികേഷനുകൾ നിരോധിക്കുമെന്നാണ് കരുതുന്നത്.
അതിൽ പബ്‌ജി ,സിലി അടക്കമുള്ള ഗെയിം ,ആപ്ലികേഷനുകൾ ഉണ്ടാകും. ഷവോമിയുടെ കൂടുതൽ ആപ്ലികേഷനുകൾ ഫേസ്യു ആപ്ലികേഷനുകൾ എന്നിവ ഇത്തവണ നിരോധിച്ചേക്കും എന്നാണ് സൂചനകൾ. അതുപോലെ തന്നെ മറ്റു ചൈനീസ് ഗെയിമുകൾക്ക് ഇത്തവണ പിടി വീഴും. ജൂൺ മാസത്തിൽ ഇന്ത്യ ചൈനയിൽ ഉണ്ടായ പ്രേശ്നത്തിലായിരുന്നു ആദ്യം 59 ആപ്ളിക്കേഷനുകൾ നിരോധിച്ചിരുന്നത്.

ചൈനയുടെ മിക്ക ആപ്ലികേഷനുകൾക്കും ഇന്ത്യയിൽ ഉപഭോതാക്കൾ കൂടുതലായിരുന്നു. സുരക്ഷാ കണക്കിലെടുത്താണ് പുതിയ ആപ്കികേഷനുകളും ഗെയിമുകളും ഒക്കെ ഇനി നിരോധിക്കുന്നത്.

കേന്ദ്ര സർക്കാർ നേരത്തെ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറുകളിൽ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർട്ട്. പബ്ജിക്ക് പുറമേ ലുഡോ വേൾഡ്,സിലി,141 എംഐ ആപ്പുകൾ,കാപ്പ്കട്ട്,ഫേ എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയിൽ ഇടം നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍