വാട്സാപ് ഡാർക്ക് മോഡ് ഓപ്ഷൻ ഉടൻ വരും

വാട്സാപ് ഡാർക്ക് മോഡ് ഓപ്ഷൻ ആൻഡ്രോയിഡ് ഫോണിലേക്കും




 ആൻഡ്രോയിഡ് ബീറ്റയുടെ 2.19.82 ലാണ് ഡാർക്ക് മോഡ് ലഭ്യമാകുന്നത്.
സെറ്റിങ്സിൽ മാത്രമാണ് നേരത്തെ ഡാർക്ക് മോഡ് ലഭ്യമായിരുന്നത് , എന്നാലിത് നോട്ടിഫിക്കേഷനിലും ഡാറ്റ , ചാറ്റ് , അക്കൗണ്ട് സെറ്റിങ്സിലും ലഭ്യമാകുന്ന സ്‌ക്രീൻ ഫോട്ടുകളാണ് പുറത്തു വിട്ടിരിക്കുന്നത് .നിലവിൽ ഈ ഫീച്ചറിന്റെ നിർമ്മാണത്തിലാണെന്നും വൈകാതെ തന്നെ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നും അധികൃതർ പറയുന്നു.


ഫോർവേർഡിങ് ഓപ്ഷനിലും പുതുക്കിപ്പണിയാൻ തീരുമാനിച്ചതായി വിവരങ്ങൾ .കഴിഞ്ഞവർഷം മുതലാണ് ഡാർക്ക് മോഡ് ഫീച്ചറുമായി വാട്സാപ് എത്തുന്നുവെന്ന വിവരം വെളിപ്പെടുത്തിയത് , കൂടാതെ
' ഫോർവേഡിങ് ഇൻഫോ ' ഫ്രീക്വന്റലി ഫോർവേഡഡ് ' എന്നീ ഫീച്ചറുകളും പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . 

     ഡാർക്ക് മോഡ് , ഡിപ്ലെ മുഴുവനായും കറുത്ത നിറം തീർക്കുന്നു. ഉപഭോക്താവിന്റെ കണ്ണിന് ഇത് കുടുതൽ നല്ലത് ആണ് . യൂട്യൂബ് , ഗൂഗിൾ , ട്വിറ്റർ തുടങ്ങിയ പ്രധാന ആപ്ലിക്കേഷനുകളിലെല്ലാം ഡാർക്ക് മോഡ് ലഭ്യമാണ് . 

വാട്സാപ്പും ഫേസ്ബുക്കിന്റെ ഉടമസ്ഥയിൽ ഉള്ളതാണ്. ഫേസ്ബുക്ക്  അതിന്റെ മെസെൻജർ ആപ്പിന് ഡാർക്ക് മോഡ് കൊണ്ടുവന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍