സന്തോഷ വാർത്തയുമായി നോക്കിയ

ഉപഭോക്താക്കൾക്ക് സന്തോഷ  വാർത്തയുമായി നോക്കിയ




നോക്കിയയുടെ സ്മാർട്ഫോണുകളായ നോക്കിയ 6.1 പ്ലസ് ( 6ജിബി റാം / 64 ജിബി സ്റ്റോറേജ് വേരിയന്റ് ) ,  നോക്കിയ 2.1 , നോക്കിയ 1 എന്നിവയുടെ വില കുറഞ്ഞു .

 1,500 രൂപയാണ് കുറഞ്ഞത് . വില കുറഞ്ഞതോടെ നോക്കിയ 6.1 പ്ലസ് 16,999 രൂപയ്ക്ക് ഇനി വാങ്ങാം. ഈ വർഷം ഫെബ്രുവരിയിൽ 18,499 രൂപയ്ക്കാണ് ഫോൺ വിപണിയിലെത്തിയത്. 5.8 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിപ്ലേയാണ്. പുറകിൽ 16എംപി + 5എംപി ക്യാമറയും മുന്നിൽ  16 എംപി ക്യാമറയുമാണ് . 3060 എംഎഎച്ച്  ആണ് ബാറ്ററി . 

 നോക്കിയ 2.1 വിപണിയിലെത്തിയത് 6,999 രൂപയ്ക്കാണ് . 5,499 രൂപയ്ക്കാണ് ഫോൺ ഇനി ലഭിക്കുക . 5.5 ഇഞ്ച് എച്ച്ഡിയാണ് ഡിസ്‌പ്ലൈ .സ്നാപ്ഡ്രാഗൺ  425 പ്രൊസസറാണ് . 1 ജിബിയാണ് റാം . 8 ജിബിയാണ് സ്റ്റോറേജ് . മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖേന 128 ജിബി വരെ നീട്ടാം . 4000 എംഎഎച്ച് ആണ് ബാറ്ററി .5,499 രൂപയ്ക്ക് ഈ വർഷം മാർച്ചിലാണ് നോക്കിയ 1 വിപണിയിലെത്തിയത്. 3,999 രൂപയ്ക്ക് ഫോൺ ഇനി വാങ്ങാം .വാം റെഡ് , ഡാർക്ക് ബ്ലൂ നിറങ്ങളിലാണ് ഫോൺ ലഭിക്കുക. പിന്നിലെ ക്യാമറ 5എംപിയാണ്. മുന്നിൽ 2 എംപിയുടേതാണ് ക്യാമറ .2150 എംഎഎച്ച് ആണ് ബാറ്ററി .രാജ്യത്താകമാനമുളള മൊബൈൽ റീട്ടെയിലുകൾ വഴിയും നോക്കിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും ഫോണുകൾ വാങ്ങാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍