ഓഫ്ലൈന് വില്പനയുമായി റിയല്‍മി
സംസ്ഥാനത്തെ സ്മാർട്ട്ഫോൺ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി
സ്മാർട്ട്ഫോൺ നിർമാതാക്കളായ റിയൽമി. #realmeForEveryKeralite എന്ന മുദ്രാവാക്യവുമായി തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ ഓഫ്ലൈൻ വിൽപന കേരളത്തിലും ആരംഭിക്കാനൊരുങ്ങുകയാണ് കമ്പനി.
കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കേരളത്തിൽ ഇതിനകം 14 സർവീസ് സെന്ററുകൾ ഉണ്ടെന്നും റിയൽമീ ഇന്ത്യ ഓഫ്ലൈൻ സെയിൽസ് ഹെഡ് ദീപേഷ് പുനാമിയ പറഞ്ഞു. ഘട്ടം ഘട്ടമായി ഓഫ്ലൈൻ വിൽപന 150 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും റിയൽമി അധികൃതർ വ്യക്തമാക്കി.
സി സീരീസ്, റിയൽമി സീരീസ്, പ്രോ സീരീസ്, യു സീരീസ് എന്നിങ്ങനെ നാലു ശ്രേണികളിലായാണ് റിയൽമി സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കുന്നത്.
0 അഭിപ്രായങ്ങള്‍